Nilambur By Election 2025 Live: നിലമ്പൂരിൽ പോളിംഗ് സമയം അവസാനിച്ചു; പോളിം​ഗ് 70 ശതമാനത്തിന് മുകളിൽ- LIVE UPDATES

Nilambur By Election 2025 Live: കൂടുതൽ വോട്ടർമാരെ പോളിം​ഗ് ബൂത്തുകളിലെത്തിക്കാനുള്ള ശ്രമത്തിലാണ് മുന്നണികൾ

Written by - Zee Malayalam News Desk | Last Updated : Jun 19, 2025, 06:17 PM IST
    ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്), എം.സ്വരാജ് (എൽഡിഎഫ്), മോഹൻ ജോർജ് (എൻഡിഎ), പിവി അൻവർ (സ്വതന്ത്രൻ) എന്നിവരാണ് മത്സരരം​ഗത്ത്.
Live Blog

Nilambur By Election 2025 Live: മലപ്പുറം: നിലമ്പൂരിൽ വോട്ടെടുപ്പ് തുടങ്ങി. വൈകിട്ട് 6 മണിവരെയാണ് പോളിം​ഗ് നടക്കുക. മുന്നണികൾ വിജയപ്രതീക്ഷയിലാണ്. വോട്ടെടുപ്പിനായി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

 

 

 

19 June, 2025

  • 18:15 PM

    Nilambur By Election:പോളിംഗ് സമയം അവസാനിച്ചു

    നിലമ്പൂരിൽ പോളിംഗ് സമയം അവസാനിച്ചു. പ്രതികൂല കാലാവസ്ഥയിലും ആവേശം ചേരാതെ വോട്ടർമാർ ബൂത്തുകളിലെത്തി

     

  • 18:00 PM

    Nilambur By Election: നിലമ്പൂരിൽ പോളിംഗ് 70 ശതമാനം കടന്നു

    നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ അഞ്ച് മണി വരെ 70.76 ശതമാനം പോളിങ് രേഖപ്പെടുത്തി

  • 16:30 PM

    Nilambur By Election: നിലമ്പൂരിൽ പോളിംഗ് 63% കടന്നു

    നിലമ്പൂരില്‍ ഇതുവരെയുള്ള കണക്ക് പ്രകാരം 63% പോളിംഗ് രേഖപ്പെടുത്തി

  • 15:45 PM

    Nilambur By Election 2025: മൂന്നുമണി വരെ 59 ശതമാനം കടന്ന് പോളിങ് 

    നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മൂന്നു മണി വരെ 59.68 ശതമാനം പോളിങ് രേഖപ്പെടുത്തി. രാവിലെ മുതൽ പെയ്ത മഴ കുറഞ്ഞതോടെ പല ബൂത്തുകളിലേക്കും കൂടുതൽ വോട്ടർമാരെത്തുന്നുണ്ട്

  • 15:00 PM

    Nilambur By Election 2025: പോളിങ് ശതമാനം 46 ആയി

    നിലമ്പൂരില്‍ ഇതുവരെയുള്ള കണക്ക് പ്രകാരം 46.73% പോളിങ് രേഖപ്പെടുത്തി

  • 13:45 PM

    Nilambur By Election 2025: തരൂരിനെ പരിഹസിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

    ക്ഷണിക്കാൻ ആരുടെയും കല്യാണമല്ല നിലമ്പൂരിൽ നടക്കുന്നതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറ‍ഞ്ഞു. പ്രചാരണത്തിന്റെ ഭാ​ഗമാകാൻ ആരും ക്ഷണിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

  • 13:45 PM

    Nilambur By Election 2025: പോളിങ് ശതമാനം 41 ആയി

    നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ 12 മണിവരെയുള്ള കണക്കുകൾ പ്രകാരം പോളിങ് ശതമാനം 41 ആയി.

  • 13:30 PM

    Nilambur By Election 2025: പ്രചാരണത്തിന് ക്ഷണിച്ചില്ലെന്ന് ശശി തരൂർ

    നിലമ്പൂരിൽ പ്രചാരണത്തിന് ക്ഷണിച്ചില്ലെന്ന് ശശി തരൂർ. കോൺ​ഗ്രസ് നേതൃത്വവുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നും തരൂർ വ്യക്തമാക്കി. വോട്ടെടുപ്പിന് ശേഷം കൂടുതൽ സംസാരിക്കാമെന്നും ശശി തരൂർ പറഞ്ഞു.

  • 12:45 PM

    Nilambur By Election 2025: പോളിങ് ശതമാനം ഉയരുന്നു

    നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ 11 മണിവരെയുള്ള കണക്കുകൾ പ്രകാരം പോളിങ് ശതമാനം 30.15 ശതമാനമായി. മഴ കുറഞ്ഞതോടെ ജനങ്ങൾ കൂടുതലായി പോളിങ് ബൂത്തിലേക്കെത്തിത്തുടങ്ങി.

  • 12:00 PM

    Nilambur By Election 2025: ഭൂരിപക്ഷം 15,000 കടക്കുമെന്ന് വി.ഡി. സതീശൻ

    നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർഥിയുടെ ഭൂരിപക്ഷം 15,000 കടക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യുഡിഎഫ് ഭൂരിപക്ഷം 20,000 കടക്കുമെന്ന് രമേശ് ചെന്നിത്തല.

  • 11:00 AM

    Nilambur By Election 2025: പോളിങ് 20 ശതമാനം പിന്നിട്ടു

    രാവിലെ 10 മണിവരെയുള്ള കണക്കുകൾ പ്രകാരം, പോളിങ് ശതമാനം 20 ശതമാനം പിന്നിട്ടു. മഴ തുടരുമ്പോഴും ബൂത്തുകൾക്ക് മുന്നിൽ വലിയ നിരയാണ്.

  • 10:15 AM

    Nilambur By Election 2025: റീ പോളിങ് ആവശ്യപ്പെട്ട് കോൺഗ്രസ്

    റീ പോളിങ് ആവശ്യപ്പെട്ട് കോൺഗ്രസ്. വഴിക്കടവ് രണ്ടാം നമ്പർ ബൂത്തിൽ റീപോളിങ് ആവശ്യപ്പെട്ട് കോൺഗ്രസ്.

  • 10:15 AM

    Nilambur By Election 2025: 13.15 ശതമാനം പോളിങ്

    നിലമ്പൂരിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. പോളിങ് ശതമാനം 13.15 ആയി. എല്ലാ ബൂത്തുകളിലും രാവിലെ മുതൽ വോട്ടേഴ്സിൻറെ നീണ്ട നിരയാണ്. ആദ്യ മണിക്കൂറുകളിൽ ഭേദപ്പെട്ട് പോളിങ് ആണ്.

  • 09:30 AM

    Nilambur By Election 2025 Live Updates: വഴിക്കടവ് പഞ്ചായത്തിലെ രണ്ടാം നമ്പർ ബൂത്തിൽ ഒരാൾ രണ്ട് വോട്ട് ചെയ്തതായി റിപ്പോർട്ട്. സംഭവത്തിൽ പ്രിസൈഡിങ് ഓഫീസർ റിട്ടേണിം​ഗ് ഓഫീസർക്ക് റിപ്പോർട്ട് നൽകും.

     

  • 09:15 AM

    Nilambur By Election 2025 Live Updates: വോട്ട് രേഖപ്പെടുത്തി സ്ഥാനാർത്ഥികൾ

    എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് മാങ്കുത്ത് എൽപി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. വീട്ടിക്കുത്ത് എൽപി സ്കൂളിലാണ് യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് വോട്ട് ചെയ്തത്. 

  • 08:45 AM

    Nilambur By Election 2025 Live Updates: ചരിത്ര ഭൂരിപക്ഷം ലഭിക്കുമെന്ന പൂർണ പ്രതീക്ഷയുണ്ടെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്.

     

  • 08:15 AM

    Nilambur By Election 2025 Live Updates: സർക്കാരിനെതിരെ പ്രതികാര ബുദ്ധിയോടെ ജനം വോട്ട് ചെയ്യുമെന്ന് സ്വതന്ത്ര സ്ഥാനാർത്ഥി പിവി അൻവർ.

     

  • 07:45 AM

    Nilambur By Election 2025 Live Updates: ഒരു ഘട്ടത്തിലും ആശങ്ക തോന്നിയിട്ടില്ലെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി എം.സ്വരാജ്

     

  • 07:45 AM

    Nilambur By Election 2025 Live Updates: നിലമ്പൂർ ടൗൺ മോഡൽ സ്കൂളിലാണ് അബ്ദുൾ വഹാബ് എംപി വോട്ട് ചെയ്തത്.

     

  • 07:30 AM

    Nilambur By Election 2025 Live Updates: പ്രമുഖർ ഉൾപ്പെടെ രാവിലെ തന്നെ വോട്ടിം​ഗിനായി ബൂത്തുകളിൽ എത്തിയിട്ടുണ്ട്. നിലമ്പൂർ ആയിഷ മുക്കട്ട എൽപി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി.

     

  • 07:15 AM

    Nilambur By Election 2025 Live Updates: നിലമ്പൂരിൽ വോട്ടെടുപ്പ് തുടങ്ങി. രാവിലെ മുതൽ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ടനിര.

     

  • 07:00 AM

    Nilambur By Election 2025 Live Updates: ഇടത് സ്വതന്ത്രനായിരുന്ന പിവി അൻവർ സർക്കാരുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് രാജിവച്ചതോടെയാണ് നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. 

     

  • 06:45 AM

    Nilambur By Election 2025 Live Updates: രാവിലെ ഏഴിന് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട് ആറ് മണിക്ക് അവസാനിക്കും. 

     

  • 06:15 AM

    Nilambur By Election 2025 Live Updates: രണ്ട് ലക്ഷത്തി മുപ്പത്തി രണ്ടായിരം വോട്ടർമാരാണ് നിലമ്പൂരിലുള്ളത്. ഇതിൽ 7787 പേർ പുതിയ വോട്ടർമാരാണ്. 1,13,613 പുരുഷ വോട്ടര്‍മാരും 1,18,760 വനിതാ വോട്ടര്‍മാരും എട്ട് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുമാണുള്ളത്. 373 പ്രവാസി വോട്ടര്‍മാർ, 324 സര്‍വീസ് വോട്ടര്‍മാർ എന്നിവരും പട്ടികയിലുള്‍പ്പെട്ടിട്ടുണ്ട്.

     

  • 06:00 AM

    Nilambur By Election 2025 Live Updates: മണ്ഡലത്തിൽ ആകെ 263 പോളിംഗ് ബൂത്തുകളാണ് ഒരുക്കിയിട്ടുള്ളത്. ഇതിൽ 14 പ്രശ്ന സാധ്യത ബൂത്തുകളാണുള്ളത്. വനത്തിനുള്ളില്‍ ആദിവാസി മേഖലകള്‍ മാത്രം ഉള്‍പ്പെടുന്ന സ്ഥലത്ത് 3 പോളിം​ഗ് ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്.

     

Trending News