Nilambur By Election Result LIVE: മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വിജയം കൈവരിച്ച് യുഡിഎഫ്. പത്തൊമ്പതു റൗണ്ട് പൂർത്തിയായപ്പോൾ 11,077 വോട്ടുകളുടെ ഭൂരിപക്ഷം നേടി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. ചുങ്കത്തറ മാർത്തോമ ഹയർസെക്കൻഡറി സ്കൂളിൽ തയ്യാറാക്കിയിരിക്കുന്ന വോട്ടെണ്ണൽ കേന്ദ്രത്തിൽ രാവിലെ എട്ടു മണിയോടെ വോട്ടെണ്ണൽ ആരംഭിച്ചിരുന്നു. തുടക്കം മുതലേ ഷൗക്കത്ത് ലീഡ് നില കീഴടക്കിയിരുന്നു.












