Thrissur Pooram 2025 Live Updates: തൃശൂർ പൂരം 2025: പൂരലഹരിയിൽ ത്യശൂർ; വർണ്ണാഭമായി കുടമാറ്റം (Live)

Thrissur Pooram 2025 Live Updates: പൂരദിവസമായ ഇന്ന് രാവിലെ മുതൽ പിറ്റേ ദിവസം ഉച്ചയ്ക്ക് പൂരം വിടചൊല്ലി പിരിയുന്നതുവരെ ലക്ഷക്കണക്കിന് ആളുകൾ പൂരാവേശത്തിലമരും. 

Written by - Zee Malayalam News Desk | Last Updated : May 6, 2025, 06:32 PM IST
Live Blog

Thrissur Pooram 2025: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന്റെ ലഹരിയിലാണ് തൃശൂർ നഗരം.  ഇലഞ്ഞിത്തറമേളവും കുടമാറ്റവും കരിമരുന്ന് കൊണ്ടുള്ള വർണാഭമായ വാനവിസ്‌മയങ്ങളും കാണാൻ ജനപ്രഭാവമാണ് തൃശൂരിലേക്ക് ഒഴുകുന്നത്.  പൂരദിവസമായ ഇന്ന് രാവിലെ മുതൽ പിറ്റേ ദിവസം ഉച്ചയ്ക്ക് പൂരം വിടചൊല്ലി പിരിയുന്നതുവരെ ലക്ഷക്കണക്കിന് ആളുകൾ പൂരാവേശത്തിലമരും. 

നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാർ പൂര വിളംബരം നടത്തിയതോടെ തൃശൂർ പൂരച്ചടങ്ങുകൾക്ക് തുടക്കം കരിച്ചു. ആയിരങ്ങളെ സാക്ഷിയാക്കിയാണ് തെക്കേഗോപുര വാതിൽ തുറന്നത്. ആന തുമ്പിക്കൈ ഉയർത്തി പൂരത്തിന്റെ വരവ് ഇന്നലെ ഔദ്യോഗികമായി പ്രഖ്യാപിക്കുകയുമുണ്ടായി.

6 May, 2025

  • 17:15 PM

    Thrissur Pooram 2025 Live Updates: കുടമാറ്റത്തിനൊരുങ്ങി പൂരനഗരി

    തെക്കോട്ടിറക്കം കാത്ത് പൂരപ്രേമികൾ. പാറമേക്കാവ് ഭഗവതി ആദ്യം ഇറങ്ങി. വർണ്ണവിസ്മയം തീർക്കാൻ കുടമാറ്റത്തിനൊരുങ്ങി. 

  • 17:15 PM

    Thrissur Pooram 2025 Live Updates: ഇലഞ്ഞിത്തറ മേളം കൊട്ടിയിറങ്ങി

    ഇലഞ്ഞിത്തറ മേളം കൊട്ടിയിറങ്ങി. പൂരാവേശത്തിൽ നാടും നഗരവും. ജനസാഗരമായി മാറിയിരിക്കുകയാണ് പൂര നഗരി.

  • 15:00 PM

    Thrissur Pooram 2025 Live Updates: ഇലഞ്ഞിത്തറ മേളം ആരംഭിച്ചു

    കൊട്ടിക്കയറി പൂരാവേശം. മേളത്തിൽ അലിഞ്ഞ് നഗരം. തൃശൂർ പൂരത്തിൻരെ ഇലഞ്ഞിത്തറ മേളം ആരംഭിച്ചു. നിവരധി ആളുകളാണ് മേളം ആസ്വദിക്കാൻ എത്തിയിരിക്കുന്നത്.

  • 14:45 PM

    Thrissur Pooram 2025 Updates: ഇലഞ്ഞിത്തറ മേളം ആരംഭിച്ചു

    ഇലഞ്ഞിത്തറ മേളം ആരംഭിച്ചു. കുടമാറ്റം വൈകിട്ട് 5.30ന് തെക്കേ നടയില്‍. കൂത്തമ്പലത്തിന് മുന്നിലെ ഇലഞ്ഞിത്തറയില്‍ അരങ്ങേറുന്നതു കൊണ്ടാണ് ഈ മേളച്ചാര്‍ത്തിന് ഇലഞ്ഞിത്തറ മേളം എന്ന പേരുവന്നത്.  കുടമാറ്റം വൈകുന്നേരം അഞ്ചരയ്ക്ക് തെക്കേ നടയിൽ.

  • 14:00 PM

    Thrissur Pooram 2025 Updates: ഇലഞ്ഞിത്തറ മേളം അൽപസമയത്തിനുള്ളിൽ നടക്കും 
     
    കൂത്തമ്പലത്തിന് മുന്നിലെ ഇലഞ്ഞിത്തറയില്‍ അരങ്ങേറുന്നതു കൊണ്ടാണ് ഈ മേളച്ചാര്‍ത്തിന് ഇലഞ്ഞിത്തറ മേളം എന്ന പേരുവന്നത്.  കുടമാറ്റം വൈകുന്നേരം അഞ്ചരയ്ക്ക് തെക്കേ നടയിൽ.

  • 13:45 PM

    Thrissur Pooram 2025 Updates: ഇന്നും നാളെയും കെഎസ്ആര്‍ടിസി‌യുടെ അധിക‌ സര്‍വീസ്

    തൃശൂർ പൂരത്തോടനുബന്ധിച്ച് ഇന്നും നാളെയും KSRTC യുടെ 65 ബസുകൾ അധിക സർവീസ് നടത്തും. 51 ദീർഘദൂര ബസുകളും 14 ഓർഡിനറി ബസുകളുമാണ് പ്രത്യേക സർവീസ് നടത്തുന്നത്. ഫാസ്റ്റിന് മുകളിലുള്ള സർവീസുകൾ തൃശൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ചും ഓർഡിനറി സർവീസുകൾ ശക്തൻ സ്റ്റാൻഡ് കേന്ദ്രീകരിച്ചുമാണ് സർവീസ് നടത്തുക.

  • 13:15 PM

    Thrissur Pooram 2025 Updates: പൂരാവേശത്തിൽ തേക്കിൻകാട് മൈതാനം 

    പൂരാവേശത്തില്‍ തേക്കിന്‍കാട് മൈതാനവും തൃശൂര്‍ സ്വരാജ് റൗണ്ടും വടക്കുന്നാഥ സന്നിധിയും 

  • 12:15 PM

    Thrissur Pooram 2025 Updates: തൃശൂര്‍ പൂരം തന്റെ ചങ്കിലാണ്: സുരേഷ് ഗോപി

    തൃശൂര്‍ പൂരം തന്റെ ചങ്കിലാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇത്തവണത്തെ പൂരം ചിതറിക്കും. ആര്‍പ്പോ വിളിച്ച് എല്ലാവരും കയറിക്കോയെന്ന് തൃശൂര്‍ പൂരത്തിനെത്തിയ സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

  • 12:00 PM

    Thrissur Pooram 2025 Updates: മഠത്തില്‍ വരവും ഇലഞ്ഞിത്തറ മേളവും കാത്ത് പൂരപ്രേമികള്‍

    കണിമംഗലം ശാസ്‌താവ് വടക്കുന്നാഥ സന്നിധിയില്‍. ഘടകപൂരങ്ങള്‍ വടക്കുന്നാഥന്‍റെ സന്നിധിയിലേക്ക് എത്തുന്നു. മഠത്തില്‍ വരവും ഇലഞ്ഞിത്തറ മേളവും കാത്ത് പൂരപ്രേമികള്‍. ഇലഞ്ഞിത്തറ മേളം ഉച്ചയ്‌ക്ക് രണ്ട് മണിയോടെ.

  • 11:30 AM

    Thrissur Pooram 2025 Updates: വൈകുന്നേരം അഞ്ചരയ്ക്കാണ് കുടമാറ്റം

    തിരുവമ്പാടിയും പാറമേക്കാവും എന്തൊക്കെ സർപ്രൈസായിരിക്കും കുടമാറ്റത്തിൽ കാത്തുവയ്ക്കുക എന്നതാണ് ഏവരുടേയും ആകാംക്ഷ. വെടിക്കെട്ട് നാളെ രാവിലെ മൂന്ന് മണിക്കാണ്. നയന മനോഹര കാഴ്ചകളാകും വടക്കുംനാഥ സന്നിധി ഒരുക്കിയിരിക്കുന്നത്.

  • 10:45 AM

    Thrissur Pooram 2025 Updates: തൃശൂർ പൂരത്തിന് ആശംസകൾ നേർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ 

     

     

  • 10:15 AM

    Thrissur Pooram 2025 Updates: തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റി വടക്കുംനാഥ സന്നിധിയിൽ

    പൂരനഗരിയിലേക്കുള്ള ഘടകപൂരങ്ങളുടെ വരവ് തുടങ്ങി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റി വടക്കുംനാഥ സന്നിധിയിലേക്ക് എത്തിയതോടെയാണ് ഘടകപൂരങ്ങളുടെ വരവ്. 

  • 10:00 AM

    Thrissur Pooram 2025 Live Updates: പൂരനഗരിയിലെത്തുന്നവരുടെ സുരക്ഷയ്ക്കായി പ്രത്യേക കൺട്രോൾ റൂം

    പൂരനഗരിയിലെത്തുന്നവരുടെ സുരക്ഷയ്ക്കായി തേക്കിൻകാട് മൈതാനത്ത് ഇന്നു രാവിലെ 6 മുതൽ പൊലീസിന്റെ പ്രത്യേക കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കൂടാതെ നൂറോളം സിസിടിവികളും സ്ഥാപിച്ചിട്ടുണ്ട്.

  • 09:30 AM

    Thrissur Pooram 2025 Updates: തൃശൂർ പൂരവുമായി ബന്ധപ്പെട്ട ചടങ്ങുകൾ
      
    തൃശൂർ പൂരവുമായി ബന്ധപ്പെട്ട ചടങ്ങുകൾ\

    മഠത്തിൽവരവ് പഞ്ചവാദ്യം

    രാവിലെ 11:30ന് ബ്രഹ്മസ്വം മഠത്തിൽ മഠത്തിൽവരവ് പഞ്ചവാദ്യം. കോങ്ങാട് മധുവിൻ്റെ പ്രാമാണിത്വത്തിലാണ് മേളം.

    ചെമ്പടമേളം

    സ്വരാജ് റൗണ്ടിലെ പാറമേക്കാവ് ക്ഷേത്ര പരിസരത്ത് ഉച്ചയ്ക്ക് 12 മണിയോടെ ചെമ്പടമേളം. ശേഷം പാണ്ടിമേളം കൊട്ടി ഇലഞ്ഞിത്തറയിലേക്ക് എത്തും.

    ഇലഞ്ഞിത്തറമേളം

    വടക്കുന്നാഥ ക്ഷേത്രത്തിൻ്റെ പടിഞ്ഞാറേ നടയിൽ ഇലഞ്ഞിത്തറയിൽ ഉച്ചയ്ക്ക് രണ്ടരയ്ക്ക് പാറമേക്കാവ് വിഭാഗത്തിൻ്റെ പ്രധാനമേളമായ ഇലഞ്ഞിത്തറ മേളത്തിന് തുടക്കം. കിഴക്കൂട്ട് അനിയൻ മാരാരുടെ നേതതൃത്വത്തിലാണ് മേളം. 300 കലാകാരന്മാ‍ർ മേളത്തിൻ്റെ ഭാഗമാകും. നാലരയ്ക്ക് മേളം സമാപിക്കും.

    തെക്കോട്ടിറക്കം

    ഇലഞ്ഞിത്തറമേളം സമാപിക്കുന്നതോടെ തെക്കോട്ടിറക്കം നടക്കും. നാലേമുക്കാലോടെ തിരുവമ്പാടി വിഭാഗത്തിൻ്റെ മേളം ശ്രീമൂല സ്ഥാനത്ത് കലാശിച്ചു തെക്കേഗോപുരനടയിൽ എത്തും.

    കുടമാറ്റം

    തേക്കിൻകാട് മൈതാനത്ത് വൈകുന്നേരം അഞ്ചരയോടെ വർണക്കുടകൾ വാനിലുയരുന്ന കുടമാറ്റത്തിനായി തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങൾ 15 വീതം ആനകളുമായി അണിനിരക്കും. ഇരുട്ട് വീഴും വരെ കുടമാറ്റം തുടരും.

    എഴുന്നള്ളിപ്പ്

    രാത്രി 11 ന് പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങൾ പകൽ നടന്ന ചടങ്ങുകൾ ആവ‍ർത്തിക്കും. രാത്രി എട്ടുമുതൽ പുലർച്ചെ ഒന്നുവരെ ചെറുപൂരങ്ങൾ വീണ്ടും പൂരപ്പറമ്പിൽ എത്തും, തുട‍ർന്ന് മടങ്ങും. പിന്നീട് ഇരു വിഭാഗങ്ങളുടെയും എഴുന്നള്ളിപ്പ് നടക്കും. പാറമേക്കാവ് വിഭാഗത്തിൻ്റെ എഴുന്നള്ളിപ്പ് മണികണ്ഠനാലിലും തിരുവമ്പാടിയുടെ എഴുന്നള്ളിപ്പ് നായ്ക്കനാൽ പന്തലിലും അവസാനിക്കും.

    പ്രധാന വെടിക്കെട്ട്

    തേക്കിൻകാട് മൈതാനത്ത് പുലർച്ചെ മൂന്നിന് ആകാശത്ത് വർണവിസ്മയം തീർക്കുന്ന പ്രധാന വെടിക്കെട്ട്. തിരുവമ്പാടി വിഭാഗമാണ് ആദ്യം തീകൊളുത്തുക.

  • 09:15 AM

    Thrissur Pooram 2025 Updates: പാറമേക്കാവിന്റെ പുറപ്പാട് 12 മണിയോടെ ആയിരിക്കും. രണ്ടരയോടെ ഇലഞ്ഞിത്തറമേളം വൈകിട്ട് അഞ്ചരയോടെയാണ് കുടമാറ്റം.  പുലർച്ചെ മൂന്ന് മണിയോടെ ആയിരിക്കും വെടിക്കെട്ട്. 

     

  • 08:15 AM

    Thrissur Pooram 2025 Latest Updates: കൊച്ചിരാജാവായിരുന്ന ശക്തന്‍ തമ്പുരാന്‍ തുടക്കം കുറിച്ച തൃശൂര്‍ പൂരത്തിന് എകദേശം 200 വര്‍ഷത്തെ പാരമ്പര്യമുണ്ടെന്നാണ്  കണക്കാക്കുന്നത്. പൂരം കാണുവാനായി വിദേശ സഞ്ചാരികളടക്കം ധാരാളം പേർ വര്‍ഷം തോറും തൃശ്ശൂരില്‍ എത്താറുണ്ട്. മേട മാസത്തിലെ പൂരം നക്ഷത്രത്തിലാണ് തൃശൂര്‍ പൂരം.  

  • 08:15 AM

    Thrissur Pooram 2025 Updates: രാവിലെ 11:30 ന് തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പ് തെക്കേ മഠത്തിനു മുന്നിലെത്തുമ്പോള്‍ നടക്കുന്ന മഠത്തില്‍ വരവ് പഞ്ചവാദ്യം കാണാന്‍ ആയിരങ്ങള്‍ എത്തും. കോങ്ങാട് മധു ആണ് പ്രമാണി.

  • 07:45 AM

    Thrissur Pooram 2025 Updates: 9 മണിയോടെ വടക്കുംനാഥ ക്ഷേത്രത്തില്‍ എത്തുന്ന രാമചന്ദ്രന്‍ പൂര ദിവസം തെക്കേനടയിലൂടെ ആദ്യം പുറത്തിറങ്ങും

    9 മണിയോടെ വടക്കുംനാഥ ക്ഷേത്രത്തില്‍ എത്തുന്ന രാമചന്ദ്രന്‍ പൂര ദിവസം തെക്കേനടയിലൂടെ ആദ്യം പുറത്തിറങ്ങും. പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരും 8 ഘടക ക്ഷേത്രങ്ങളില്‍ നിന്നുമുള്ള ഭഗവതി ശാസ്താമാരും ഇന്ന് വടക്കുംനാഥനെ വണങ്ങാനെത്തും.

  • 07:15 AM

    Thrissur Pooram 2025 Updates: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ആണ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റുന്നത്

    ഇക്കുറി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ആണ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റുന്നത്. തുടര്‍ന്നാണ് ഘടക ക്ഷേത്രങ്ങളില്‍ നിന്നുള്ള ചെറുപൂരങ്ങളുടെ വരവ്. വൈകിട്ട് അഞ്ചരയോടെ കാഴ്ചയുടെ വിസ്മയമായ കുടമാറ്റം നടക്കും. 

Trending News