)
VS Achuthanandan's Funeral LIVE: അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് വിട നൽകി നാട്. ഔദ്യോഗിക ബഹുമതികളോടെ ആലപ്പുഴ വലിയ ചുടുകാട്ടിൽ സംസ്കാര ചടങ്ങുകൾ നടന്നു.
VS Achuthanandan's Funeral LIVE: വിഎസിൻറെ ഭൌതിക ശരീരം വഹിച്ചുള്ള വിലാപയാത്ര വലിയ ചുടുകാട്ടിലേക്ക് നീങ്ങുന്നു. പൊതുദർശനം അവസാനിച്ചു. വലിയ ചുടുകാട്ടിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമില്ല.
VS Achuthanandan's Funeral LIVE: സംസ്കാരം രാത്രി വലിയ ചുടുകാട്ടിൽ നടക്കും. കനത്ത മഴയിലും അണമുറിയാത്ത ജനപ്രവാഹം. അന്തിമോപചാരമർപ്പിക്കാൻ കാത്തുനിന്ന് ആയിരങ്ങൾ. പൊതുദർശനത്തിന് വച്ച എല്ലാ കേന്ദ്രങ്ങളിലും നീണ്ട നിര. റിക്രിയേഷൻ ഗ്രൗണ്ടിലെ പൊതുദർശനം അവസാനിക്കുന്നു. പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകുന്നു. ദേശീയ പതാക പുതപ്പിക്കുന്നു. സംസ്കാര ചടങ്ങുകൾക്ക് വേണ്ടി വലിയ ചുടുകാട്ടിലേക്ക് നീങ്ങുന്നു.
VS Achuthanandan's Funeral LIVE: കേരളത്തിൻറെ മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് ഔദ്യോഗിക ബഹുമതികളോടെ അന്ത്യോപചാരം അർപ്പിക്കുന്നു. നിത്യനിദ്ര പോരാട്ട ഭൂമിയിൽ. വിഎസിൻറെ ഭൌതിക ദേഹം വലിയ ചുടുകാട്ടിലേക്ക് കൊണ്ടുപോകുന്നു.
VS Achuthanandan's Funeral LIVE: കണ്ണീർപ്പുഴയായി ആലപ്പുഴ. വിഎസ് അവസാനമായി ജന്മനാട്ടിൽ. സമരഭൂമിയിൽ അന്ത്യനിദ്ര. ഇടനെഞ്ച് പൊട്ടി മുദ്രാവാക്യം മുഴക്കി സഖാക്കൾ. മഴയെ വകവയ്ക്കാതെ ഒഴുകിയെത്തിയത് വൻ ജനക്കൂട്ടം. പൊതുദർശനം തുടരുന്നു.
VS Achuthanandan's Funeral LIVE: വിഎസിന് രക്തസാക്ഷികളുടെ മണ്ണിൽ അന്ത്യ വിശ്രമം. സംസ്കാരം വലിയ ചുടുകാട്ടിൽ. വിഎസിനെ അവസാനമായി കാണാൻ വൻ ജനാവലി. നെഞ്ചുരുകി മുദ്രാവാക്യം വിളിച്ച് ജനങ്ങൾ.
VS Achuthanandan's Funeral LIVE: വിഎസിനെ ഒരു നോക്കു കാണാൻ വൻ ജനാവലി. റിക്രിയേഷൻ ഗ്രൗണ്ടിൽ പൊതുദർശനം തുടരുന്നു. സമരസൂര്യനെ യാത്രയാക്കാൻ നാട്. സംസ്കാരം രാത്രി വലിയ ചുടുകാട്ടിൽ നടക്കും.
VS Achuthanandan's Funeral LIVE: റിക്രിയേഷൻ ഗ്രൗണ്ടിൽ പൊതുദർശനം തുടരുന്നു
റിക്രിയേഷൻ ഗ്രൗണ്ടിലെ പൊതുദർശനത്തിന് ശേഷം വിഎസ്സിന്‍റെ സംസ്കാരം രാത്രി വലിയ ചുടുകാട്ടിൽ നടക്കും
VS Achuthanandan's Funeral LIVE: ഔദ്യോഗിക ബഹുമതികളോടെ യാത്രയയപ്പ്
റിക്രിയേഷൻ ഗ്രൗണ്ടിൽ പൊതുദർശനം തുടരുന്നു. കനത്ത മഴയിലും ആവേശം ചോരാതെ പ്രവർത്തകർ
VS Achuthanandan's Funeral LIVE: വി എസ്സിന് ദേശീയ പതാക പുതപ്പിച്ചു
ഡിജിപി റവാഡ ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ വി എസ്സിന് ദേശീയ പതാക പുതപ്പിച്ചു. വിഎസിന്റെ ഭൗതിക ദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര റിക്രിയേഷൻ ഗ്രൗണ്ടിൽ എത്തി. വഴിയരികിലും കാത്തുനിന്ന് ജനസാഗരം
VS Achuthanandan's Funeral LIVE: അന്ത്യയാത്ര റിക്രിയേഷൻ ഗ്രൗണ്ടിലേക്ക്
വിഎസിന്റെ ഭൗതിക ശരീരം വഹിച്ചുള്ള വിലാപയാത്ര റിക്രിയേഷൻ ഗ്രൗണ്ടിലേക്ക് പൊതുദർശനത്തിനായി കൊണ്ടുപോകുന്നു. കനത്തമഴയെ അവഗണിച്ചും വിഎസിനെ കാണാൻ ഒഴുകിയെത്തി ആയിരങ്ങൾ
VS Achuthanandan's Funeral LIVE: ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദർശനം അവസാനിച്ചു
വിഎസിന്റെ ഭൗതിക ശരീരം ജില്ലാ കമ്മിറ്റി ഓഫിസിൽ നിന്ന് ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലേക്ക് കൊണ്ടുപോകുന്നു
VS Achuthanandan's Funeral LIVE: മഴയെപ്പോലും വകവയ്ക്കാതെ ജനക്കൂട്ടം
മുദ്രാവാക്യം ഉയർത്തി വിഎസിനെ കാണാൻ ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് എത്തുന്നത് ആയിരങ്ങൾ
VS Achuthanandan's Funeral LIVE: ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദർശനം ആരംഭിച്ചു
ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫിസിൽ നേതാക്കൾക്ക് അന്തിമോപചാരം അർപ്പിക്കാൻ അവസരം ഒരുക്കിയതിനു ശേഷമാണ് പൊതുദർശനം ആരംഭിച്ചത്
VS Achuthanandan's Funeral LIVE Updates: ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ വിഎസിൻറെ പൊതുദർശനം തുടരുന്നു. നെഞ്ചുപൊട്ടി മുദ്രാവാക്യം വിളിച്ച് സഖാക്കൾ. പ്രിയ സഖാവിന് വിട നൽകാൻ ജനസാഗരം.
VS Achuthanandan's Funeral LIVE Updates: പ്രവർത്തകരും വിവിധ രാഷ്ട്രീയപാർട്ടികളുടെ നേതാക്കളും ജില്ലാ കമ്മിറ്റി ഓഫീസിൽ ആദരാഞ്ജലി അർപ്പിക്കുന്നു. ബിജെപി മുൻ സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
VS Achuthanandan's Funeral LIVE Updates: സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റി ഓഫീസിൽ ഭൗതിക ദേഹം എത്തിച്ചു. അരമണിക്കൂർ പൊതുദർശനം തുടരും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെ സി വേണുഗോപാൽ, എംഎൽഎമാരായ റോജി എം ജോൺ അൻവർ സാദത്ത് ഉൾപ്പെടെയുള്ളവർ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
VS Achuthanandan's Funeral LIVE Updates: ജനസാഗരത്തിനിടയിലൂടെ പ്രിയ സഖാവ്... വിഎസിൻറെ ഭൌതിക ശരീരം ആലപ്പുഴ ഡിസിയിലേക്ക് കൊണ്ടുപോകുന്നു.
VS Achuthanandan's Funeral LIVE Updates: ഇനി ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം
വേലിക്കകത്തെ വീട്ടിൽ നിന്നും ജില്ലാ കമ്മിറ്റി ഓഫിസിലേക്കുള്ള യാത്രയിലും വഴിയിലുടനീളം വിഎസിനെ കാണാന്‍ ജനസാഗരം
VS Achuthanandan's Funeral LIVE Updates: വീട്ടിലെ പൊതുദർശനം അവസാനിച്ചു
വേലിക്കകത്ത് വീട്ടില പൊതുദര്‍ശനത്തിനു ശേഷം ഭൗതിക ശരീരം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് പൊതുദർശനത്തിനായി കൊണ്ടുപോകുന്നു
VS Achuthanandan's Funeral LIVE Updates: വീട്ടിലെ പൊതുദർശനം ഒന്നരമണിക്കൂർ പിന്നിട്ടു.
വിഎസിനെ അവസാനമായി കാണാൻ വേലിക്കകത്ത് വീടിന്റെ പരിസരത്ത് ഇപ്പോഴും നീണ്ട നിര.
VS Achuthanandan's Funeral LIVE: വീട്ടിലെ പൊതുദര്‍ശനത്തിനു ശേഷം ഭൗതിക ശരീരം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകും
വേലിക്കകത്ത് വീട്ടില പൊതുദര്‍ശനത്തിനു ശേഷം ഭൗതിക ശരീരം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് പൊതുദർശനത്തിനായി കൊണ്ടുപോകും. ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫിസിനു മുന്നിൽ അരകിലോമീറ്റർ ദൂരത്തിൽ ഇപ്പോഴേ ആളുകൾ വരിനിൽക്കുന്നു.
VS Achuthanandan's Funeral LIVE: വീട്ടിലെ പൊതുദർശനം അവസാന ഘട്ടത്തിലേക്ക്
ഇനിയും കാണാൻ കാത്തുനിൽക്കുന്നവർ ജില്ലാ കമ്മിറ്റി ഓഫിസിലേക്കു പോകണമെന്ന് അറിയിപ്പ് നൽകി
VS Achuthanandan's Funeral LIVE: വീട്ടിലെ പൊതുദർശനം ആരംഭിച്ചു
കുടുംബാംഗങ്ങൾക്ക് മാത്രമായി പത്തു മിനിറ്റ് സമയം ഒരുക്കിയിരിക്കുന്നു. അതിനുശേഷമാണ് പൊതുദർശനം ആരംഭിച്ചത്
VS Achuthanandan's Funeral LIVE: തിരക്ക് നിയന്ത്രിക്കാനാകാതെ റെഡ് വോളണ്ടിയർമാരും പോലീസും
മന്ത്രിമാരായ സജി ചെറിയാൻ, കെ കൃഷ്ണൻകുട്ടി, പി പ്രസാദ്, എം ബി രാജേഷ്, ആർ ബിന്ദു, പി രാജീവ്, കെ എൻ ബാലഗോപാൽ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു
VS Achuthanandan's Funeral LIVE Updates: അന്ത്യാഭിവാദ്യം നേർന്ന് മുദ്രാവാക്യം വിളിച്ച് പ്രവർത്തകർ
മന്ത്രിമാർ സിപിഎം സംസ്ഥാന കമ്മിറ്റി അംഗങ്ങൾ സെക്രട്ടറിയേറ്റ് അംഗങ്ങൾ മുതിർന്ന നേതാക്കൾ എംഎൽഎമാർ തുടങ്ങിയവർ വീട്ടിൽ
VS Achuthanandan's Funeral LIVE Updates: വി എസ് അവസാനമായി വീട്ടിലെത്തി
22 മണിക്കൂർ നീണ്ട വിഎസിന്റ ഭൗതിക ശരീരം വഹിച്ചുള്ള വിലാപാത്ര പുന്നപ്ര വേലിക്കകത്തെ വീട്ടിലെത്തി
VS Achuthanandan's Funeral LIVE Updates: വേലിക്കകത്ത് വീട്ടിലേക്ക് കടന്നുവരുന്നു
ആരു പറഞ്ഞു മരിച്ചെന്ന്... മുദ്രാവാക്യങ്ങളിൽ തൊണ്ടയിടറി പ്രവർത്തകർ. ഇടറിയ മുദ്രാവാക്യങ്ങളാൽ സങ്കടക്കടൽ തീർത്ത് പുന്നപ്ര
VS Achuthanandan's Funeral LIVE Updates: ജന്മനാട്ടിലേക്ക് ഇനി 4 കിലോമീറ്റർ
വിലാപയാത്ര വണ്ടാനം കടന്ന് കുറുവന്‍തോട് ജംക്‌ഷനിൽ എത്തിച്ചേർന്നു
VS Achuthanandan's Funeral LIVE Updates: വിലാപയാത്ര 21 മണിക്കൂറിൽ പിന്നിട്ടത് 149 കിലോമീറ്റർ
ആലപ്പുഴയുൽ കാത്തുനിൽക്കുന്നത് പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ നിന്നും ആയിരക്കണക്കിനു ജനങ്ങള്‍
VS Achuthanandan's Funeral LIVE Updates: വിലാപയാത്ര പുറക്കാട് എത്തി
അടുത്ത പോയിന്റ് അമ്പലപ്പുഴ. അമ്പലപ്പുഴയിൽ വിഎസിനെ കാത്ത് അമ്പലപ്പുഴ മുൻ എംഎൽഎയും മുൻ മന്ത്രിയുമായ ജി. സുധാകരനും.
VS Achuthanandan's Funeral LIVE Updates: വിലാപയാത്ര ഇരുപത് മണിക്കൂർ പിന്നിട്ടു
ഇരുപത് മണിക്കൂറില്‍ വിലാപയാത്ര 140 കിലോമീറ്റർ പിന്നിട്ടു. പുന്നപ്ര വീട്ടിലേക്കെത്താൻ ഇനി 15 കിലോമീറ്റർ കൂടി
VS Achuthanandan Funeral Live Updates: അമ്പലപ്പുഴയിലേക്ക് വിലാപയാത്ര കടന്നുവരുന്നു
സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫിസിലെ പൊതുദര്‍ശനം അരമണിക്കൂറായി ചുരുക്കിയിട്ടുണ്ട്
VS Achuthanandan Demise LIVE Updates: വിലാപയാത്ര കരുവാറ്റയിൽ
വിലാപയാത്ര കരുവാറ്റയിൽ പ്രവേശിച്ചു. അടുത്ത പോയിന്റ് തോട്ടപ്പള്ളി. വിലാപയാത്ര കടന്നു പോകുന്ന ദേശീയപാതയിലെ കരുവാറ്റ ജംക്‌ഷനിൽ വൻ ഗതാഗത കുരുക്ക് ഉണ്ടായി.
പറവൂരിലെ വീട്ടിൽ ആദ്യ 10 മിനിറ്റ് കുടുംബാംഗങ്ങൾക്കു മാത്രമായി മാറ്റിവയ്ക്കും. ഈ സമയത്ത് വീട്ടിലേക്ക് ആരെയും പ്രവേശിപ്പിക്കില്ല
VS Achuthanandan Demise LIVE Updates: സംസ്കാര ചടങ്ങുകൾ വൈകിയേക്കും
വൈകിട്ട് 4 മണിക്ക് തീരുമാനിച്ച സംസ്കാര ചടങ്ങുകൾ വൈകുമെന്നും മറ്റു സമയക്രമങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങൾ പിന്നീട് തീരുമാനിക്കാമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അറിയിച്ചു.
VS Achuthanandan Demise LIVE Updates: വിലാപയാത്ര ഡാണാപ്പടിയിലേക്ക്
വിലാപയാത്ര നിലവിൽ ഡാണാപ്പടിയിലേക്ക് എത്തുന്നു. അടുത്ത പോയിന്റ് കരുവാറ്റയാണ്
VS Achuthanandan Demise Latest Updates: വിലാപയാത്ര ഹരിപ്പാട് നഗരത്തിൽ നിന്നും നീങ്ങി
ആയിരക്കണക്കിന് ജനങ്ങളാണ് കാൽനടയായി വിലാപയാത്രയെ പിന്തുടരുന്നത്
VS Achuthanandan Demise LIVE Updates: ആലപ്പുഴ ബീച്ചിനു സമീപത്തെ പോലീസ് റിക്രിയേഷൻ ഗ്രൗണ്ടിൽ പൊതുദർശനം
ആലപ്പുഴ ബീച്ചിനു സമീപത്തെ പോലീസ് റിക്രിയേഷൻ ഗ്രൗണ്ടിൽ പൊതുദർശനത്തിനുള്ള വേദി ഒരുക്കുന്നു. വെള്ളക്കെട്ട് ഉള്ളതിനാൽ ഉയർത്തിയ പന്തലിലാകും പൊതു ദർശനം നടക്കുക.
VS Achuthanandan Demise LIVE Updates: ഹരിപ്പാട് വിഎസിന്റെ വിലാപയാത്ര കാത്തുനിൽക്കുന്നവരിൽ മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും
VS Achuthanandan Demise Live Updates: വിഎസിന്റെ വിലാപയാത്ര ജൻമനാടായ ആലപ്പുഴയിൽ
പറവൂരിലെ വേലിക്കകത്ത് വീട്ടിൽ പൊതുദർശനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്
VS Achuthanandan Demise LIVE Updates: ആലപ്പുഴയുടെ വിപ്ലവ മണ്ണിലേക്ക് ധീര സഖാവ് എത്തുന്നു
പാർട്ടിയുടെ കണക്കുകൂട്ടൽ തെറ്റിച്ച് വിലാപയാത്ര വൈകുന്നു. നാടിൻ്റെ സമസ്ത മേഖലയിൽ നിന്നുള്ള ആളുകളുടെയും വരവേൽപ്പ് ഏറ്റുവാങ്ങിക്കൊണ്ട് വിപ്ലവ സൂര്യൻ്റെ വിലാപയാത്ര കടന്നുവരുന്നു
VS Achuthanandan Demis LIVE Updates: വിലാപയാത്ര കെപിഎസി ജംക്‌ഷനിലെത്തി
അന്ത്യയാത്ര കടന്ന് പോകുന്ന വീഥികളിൽ ആദരാഞ്ജലികൾ അർപ്പിച്ച് ആയിരങ്ങൾ. നാടക പ്രസ്ഥാനത്തിൻ്റെ മണ്ണായ കെപിഎസിയിൽ റോഡിന് ഇരുവശവും നിറഞ്ഞ് ജനക്കൂട്ടം
VS Achuthanandan Demise LIVE Updates: വിലാപയാത്ര കെപിഎസി ജംക്‌ഷനിലേക്ക്
വിലാപയാത്ര ആലപ്പുഴയിലേക്ക്. അടുത്ത പോയിന്റ് കെപിഎസി ജംക്‌ഷൻ
VS Achuthanandan Demise LIVE Updates: വിലാപയാത്ര കൊല്ലം ജില്ലയിലെ ഓച്ചിറയിൽ
വിലാപയാത്ര കൊല്ലം ജില്ലയിലെ അവസാന പോയിന്റായ ഓച്ചിറയിൽ. ഇനി വിഎസിന്റെ ജന്മനാട്ടിലേക്ക്
VS Achuthanandan Demis LIVE Updates: വിലാപയാത്ര കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിൽ
വിഎസിന് അന്തിമോപചാരം അർപ്പിക്കാൻ കരുനാഗപ്പള്ളിയിൽ വൻ ജനത്തിരക്ക്
VS Achuthanandan Demise LIVE Updates: വാഹനത്തിന്റെ വേഗം വർധിപ്പിക്കാൻ നിർദേശം
മുതിർന്ന നേതാക്കൾ ഇടപെട്ട് ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വാഹനത്തിന്റെ വേഗം വർധിപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്
VS Achuthanandan Demise LIVE Updates: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വിലാപയാത്രയെ അനുഗമിക്കുന്നുണ്ട്
VS Achuthanandan Demise LIVRE Updates: വിലാപയാത്ര കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലേക്ക്
ഇരുചക്ര വാഹനങ്ങളിലും ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വാഹനത്തിനൊപ്പം ഓടിയും നിരവധി ആളുകൾ വിലാപയാത്രയെ അനുഗമിക്കുന്നുണ്ട്
VS Achuthanandan Demise Live Updates: വിലാപയാത്ര കൊല്ലം ശങ്കരമംഗലത്ത്
VS Achuthanandan Demise LIVE Updates: അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ രാത്രിയും വന്‍ ജനാവലി
വിലാപയാത്ര ഇന്ന് രാത്രി 9 മണിയോടെ ആലപ്പുഴ ജില്ലയിൽ എത്തേണ്ടിയിരുന്നതാണ്. എന്നാൽ വിലാപയാത്ര ഇതുവരെ തിരുവനന്തപുരം ജില്ല പിന്നിട്ടില്ല
VS Achuthanandan Demise LIVE: വിലാപയാത്രക്കിടെ മഴ
വിലാപയാത്ര മംഗലപുരം കഴിഞ്ഞു. കനത്ത മഴയും ദേശീയപാത നിർമാണവും വിലാപയാത്രയുടെ വേഗത കുറച്ചിരിക്കുന്നു
VS Achuthanandan Demise LIVE: കഴക്കൂട്ടം കടക്കാൻ പാടുപെട്ട് വിലാപയാത്ര
വയോധികർ അടക്കം ആയിരങ്ങളാണ് കഴക്കൂട്ടത്ത് വിഎസിനെ അവസാനമായി കാണാൻ എത്തിയത്
VS Achuthanandan Demise LIVE: വിഎസിന് യാത്രമൊഴി നല്‍കാന്‍ ഒഴുകിയെത്തി ആയിരങ്ങള്‍
നാലരമണിക്കൂർ പിന്നിടുമ്പോൾ വിലാപയാത്ര കാര്യവട്ടത്തേക്ക് അടുക്കുന്നു. പാങ്ങപ്പാറ പിന്നിട്ടതോടെ വാഹനത്തിന്റെ വേഗത വർധിപ്പിച്ചിട്ടുണ്ട്.
VS Achuthanandan Demise LIVE Updates: തലസ്ഥാന നഗകരി കടക്കാനാകാതെ വിലാപയാത്ര
യാത്ര ആരംഭിച്ച് 3 മണിക്കൂർ കഴിഞ്ഞിട്ടും കഴക്കൂട്ടം പോലും പിന്നിടാതെ വിലാപയാത്ര
VS Achuthanandan Demise LIVE Updates: ജനസാഗരത്തിനിടയിലൂടെ ജനകീയ നേതാവിന്റെ വിലാപയാത്ര
നിലവിലെ സ്ഥിതിയിൽ വിലാപയാത്ര തിരുവനന്തപുരം ജില്ല പിന്നിടാൻ അർദ്ധരാത്രിയാകും
VS Achuthanandan Demise LIVE Updates: വിലാപയാത്രയെ അനുഗമിച്ച് ജനസാഗരം
സ്ത്രീകളും കുട്ടികളും അടക്കം നിരവധിപേരാണ് വിഎസിന് അന്തിമോപചാരം അര്‍പ്പിക്കാനായി വഴിയിലുടനീളം കാത്തുനില്‍ക്കുന്നത്. ദര്‍ബാര്‍ ഹാളില്‍നിന്ന് പുറപ്പെട്ട വിലാപയാത്ര ഒരുകിലോമീറ്റര്‍ ദൂരം പിന്നിടാന്‍ ഏകദേശം 45 മിനിറ്റ് സമയമെടുത്തു. തിരുവനന്തപുരത്തുനിന്ന് ആലപ്പുഴ പുന്നപ്രയിലേക്ക് ഏകദേശം 151 കിലോമീറ്ററാണ് ദൂരം. എന്നാല്‍, വഴിയിലുടനീളമുള്ള ജനസാഗരം കാരണം വിലാപയാത്ര പുന്നപ്രയിലെത്താൻ രാത്രി ഏറെ വൈകും
വിലാപയാത്രയിൽ വിഎസിന്റെ കുടുംബത്തോടൊപ്പം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും മന്ത്രിമാരും അനുഗമിക്കുന്നു
വിലാപയാത്ര ദേശീയപാത 66 വഴി പോകുന്നതിനാൽ എംസി റോഡ് പ്രദേശത്ത് താമസിക്കുന്നവർ ഉള്ളൂർ, കേശവദാസപുരം ജംക്‌ഷനിൽ കാത്തുനിൽക്കുന്നു
VS Achuthanandan Demise LIVE Updates: വിലാപയാത്ര ആലപ്പുഴ ജില്ലയിൽ കടന്നുപോകുന്ന വഴി
മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ്റെ ഭൗതികദേഹവും വഹിച്ചുള്ള വിലാപയാത്ര ഇന്ന് രാത്രി ജില്ലയിൽ പ്രവേശിക്കും. ദേശീയപാത വഴി വരുന്ന വിലാപയാത്ര കുറവൻതോട് നിന്ന് തിരിഞ്ഞ് പഴയ നടക്കാവ് റോഡ് വഴി വിഎസിന്റെ വീട്ടിലേക്ക് പ്രവേശിക്കും.
ബുധനാഴ്ച രാവിലെ ഭൗതികദേഹം പഴയ നടക്കാവ്, കൈതവന, പഴവീട് വഴി സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിച്ച് പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് തിരുവമ്പാടി, ജനറൽ ഹോസ്പിറ്റൽ, കളക്ടറേറ്റ്, ഡബ്ലിയു ആൻഡ് സി വഴി ബീച്ച് റിക്രീയേഷൻ ഗ്രൗണ്ടിൽ എത്തിച്ചേരും. ഇവിടുത്തെ പൊതുദർശനത്തിനു ശേഷം സി.സി.എസ്.ബി റോഡ്, കണ്ണൻവർക്കി പാലം, കളക്ടറേറ്റ്, വലിയകുളം, പുലയൻ വഴി, തിരുവമ്പാടി വഴി വലിയ ചുടുകാട് എത്തിക്കും.
VS Achuthanandan Demise LIVE: വിലാപയാത്ര തുടങ്ങി
ദർബാർ ഹാളിലെ പൊതുദർശനത്തിന് ശേഷം വിഎസിന്റെ ഭൗതികശരീരവും വഹിച്ചുകൊണ്ട് ആലപ്പുഴയിലേക്കുള്ള വിലാപയാത്ര തുടങ്ങി
VS Achuthanandan Demise LIVE: വിലാപയാത്ര ഉടൻ
വിലാപയാത്രയ്ക്കായി പ്രത്യേകം സജ്ജീകരിച്ച കെഎസ്ആർടിസി ബസ്
VS Achuthanandan Demise LIVE: ആലപ്പുഴയിൽ നാളെ അവധി
അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനോടുള്ള ആദരസൂചകമായി ആലപ്പുഴ ജില്ലയിലെ സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു.
VS Achuthanandan Demise LIVE: വിലാപയാത്ര രണ്ട് മണിക്ക് തന്നെ പുറപ്പെടും
അനൗൺസ്മെൻ്റ് വാഹനങ്ങളിൽ അറിയിപ്പ് തുടങ്ങി. ഭൗതിക ദേഹം വഹിച്ചുകൊണ്ട് ആലപ്പുഴയിലേക്ക് വിലാപയാത്ര രണ്ടുമണിക്ക് ദർബാർ ഹാളിൽ നിന്ന് പുറപ്പെടും
VS Achuthanandan Demise LIVE: ആലപ്പുഴ ജില്ലയിൽ നാളെയും അവധി
ആലപ്പുഴ ജില്ലയിലെ സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (23/07/2025) അവധി പ്രഖ്യാപിച്ചു
VS Achuthanandan Demise LIVE Updates: ദർബാർ ഹാളിലെ പൊതുദർശനം അവസാനഘട്ടത്തിലേക്ക്
ദർബാർ ഹാളിൽ ആയിരങ്ങളാണ് വിഎസിന് അന്തിമോപചാരം അർപ്പിക്കാൻ എത്തിയത്. പൊതുദർശനം അവസാന ഘട്ടത്തിലേക്കു കടക്കുകയാണ്. കന്റോൺമെന്റ് ഗേറ്റ് വഴിയുള്ള ക്യൂ അവസാനിച്ചു. ഇനി സൗത്ത് ഗേറ്റിലൂടെയുള്ള ക്യൂ ആണ് ബാക്കിയുള്ളത്. ഇത് അവസാനിക്കുന്നതിനു പിന്നാലെ ആലപ്പുഴയിലേക്കുള്ള വിലാപയാത്ര ആരംഭിക്കും.
VS Achuthanandan Demise LIVE: വിഎസ്സിനെ അനുസ്മരിച്ച് പ്രതിപക്ഷ നേതാവ്
പ്രതിപക്ഷ നേതാവായിരിക്കുമ്പോഴും മുഖ്യമന്ത്രി ആയിരിക്കുമ്പോഴും വിഎസ് അച്യുതാനന്ദൻ പ്രതിപക്ഷമായിരുന്നു. കലഹിക്കേണ്ട കാര്യങ്ങളിൽ അദ്ദേഹം കലഹിച്ചുകൊണ്ടിരുന്നു. വിട്ടുവീഴ്ചകൾ ചെയ്യേണ്ട ഇടങ്ങളിൽ ഒന്നിനോടും വിട്ടുവീഴ്ചകൾ അദ്ദേഹം ചെയ്തിരുന്നില്ല. സാധാരണ ഒരു കമ്മ്യൂണിസ്റ്റുകാരൻ സഞ്ചരിക്കാത്ത വഴികളിലൂടെ ആയിരുന്നു അദ്ദേഹം സഞ്ചരിച്ചിരുന്നത്. പാർട്ടിയുടെ ചട്ടക്കൂടുകൾ മറികടന്നു കൊണ്ടായിരുന്നു വിഎസ് അച്യുതാനന്ദന്റെ പ്രവർത്തനം.
പാർട്ടിയുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ സ്വന്തം വഴിക്ക് സഞ്ചരിച്ച ആളായിരുന്നു വി എസ്. സ്വന്തം മന്ത്രിസഭയിലെ അംഗങ്ങൾക്കെതിരെ പോലും അഴിമതി ആരോപണങ്ങൾ ഉന്നയിച്ച ആളായിരുന്നു വി എസ്. മുഖ്യമന്ത്രിയായിരുന്നപ്പോൾ മന്ത്രിസഭയിലെ എട്ട് മന്ത്രിമാർക്കെതിരെ ആയിരുന്നു അഴിമതി ആരോപണം ഉയർന്നിരുന്നത്. പ്രതിപക്ഷത്തിന്റെ ആവശ്യമായ ന്യായങ്ങളെ എന്നും പരിഗണിച്ചിട്ടുള്ള മുഖ്യമന്ത്രിയായിരുന്നു അദ്ദേഹമെന്നും വി ഡി സതീശൻ പറഞ്ഞു.
കെപിഎസിയുടെ വിപ്ലവഗാനങ്ങൾ കേൾക്കുന്ന സുഖവും ആവേശവുമാണ് വിഎസിന്റെ വാക്കുകൾ കേൾക്കുമ്പോൾ - നടൻ ജഗദീഷ്
VS Achuthanandan Demise LIVE: ആലപ്പുഴ ജില്ലാ കലക്ടർ ഫേസ്ബുക്ക് പോസ്റ്റ്
മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ ഭൗതിക ദേഹവും വഹിച്ചുള്ള വിലാപയാത്ര ജില്ലയിൽ പ്രവേശിക്കുമ്പോൾ ആദരവ് നൽകും.
തുടർന്ന് ജനങ്ങൾക്ക് വിവിധ ഇടങ്ങളിൽ തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി കാണുന്നതിനുള്ള അവസരം ഒരുക്കും. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ എട്ട് സ്ഥലങ്ങൾ ഇതിനായി നിശ്ചയിച്ചിട്ടുണ്ട്. ഓച്ചിറ അമ്പലത്തിന് കിഴക്കുവശം വെച്ചാണ് സ്വീകരിക്കുക.
തുടർന്ന് കെ.പി.എ.സി, ജി.ഡി.എം ഹാൾ, കരീലകുളങ്ങര, നങ്ങ്യാർകുളങ്ങര, ഹരിപ്പാട്, തോട്ടപ്പള്ളി, ടി.ഡി മെഡിക്കൽ കോളേജ് ജംഗ്ഷൻ എന്നിവിടങ്ങളിലും ആദരവർപ്പിക്കാം. തുടർന്ന് വിഎസിന്റെ വീട്ടിലേക്ക് ഭൗതിക ശരീരം എത്തിക്കും.
VS Achuthanandan Demise LIVE: വിഎസിനെ അനുസ്മരിച്ച് രമേശ് ചെന്നിത്തല
വി എസുമായുള്ള സംസാരങ്ങൾ എപ്പോഴും ഹൃദ്യമായിരുന്നു. അദ്ദേഹം നിലപാടുകളിൽ ഉറച്ചുനിന്ന വ്യക്തിയായിരുന്നുവെന്നും അദ്ദേഹവുമൊത്തുള്ള നിമിഷങ്ങൾ എന്നും ഓർക്കുമെന്നും രമേശ് ചെന്നിത്തല.
VS Achuthanandan Demise LIVE: വിഎസിനെ അനുസ്മരിച്ച് കെപിസിസി അധ്യക്ഷൻ
വി എസ് അച്യുതാനന്ദൻ എന്ന ജനപ്രിയ നേതാവിന്റെ വിയോഗം കേരള ജനതയ്ക്കും കമ്മ്യൂണിസ്റ്റ് പാർട്ടിക്കും വലിയ നഷ്ടമാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. രാഷ്ട്രീയമായ എതിർപ്പുകൾ നിലനിൽക്കുമ്പോഴും വ്യക്തിപരമായി എല്ലാവരുമായും അദ്ദേഹം സൗഹൃദം പുലർത്തിയിരുന്നു. വി എസിന്റെ വിയോഗത്തിൽ കുടുംബത്തോടും പാർട്ടിയോടും ദുഃഖം രേഖപ്പെടുത്തുന്നുവെന്നും സണ്ണി ജോസഫ്.
വി.എസ്.അച്യുതാനന്ദന് അന്തിമോപചാരം അർപ്പിച്ച് സിപിഐ ജനറൽ സെക്രട്ടറി ഡി.രാജയും ഭാര്യയും സിപിഐ നേതാവുമായ ആനി രാജയും.
VS Achuthanandan Demise LIVE: വിഎസിന് അന്തിമോപചാരം അർപ്പിച്ച് കെകെ ശൈലജ
വിഎസ് കേരളത്തിന്റെ ആഭിമാനമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം കേരള സമൂഹത്തെ സംബന്ധിച്ച് വലിയ നഷ്ടമാണെന്ന് കെകെ ശൈലജ.
VS Achuthanandan Demise LIVE Updates: സമരനായകന് അനന്തപുരിയുടെ അന്തിമോപചാരം
ദർബാർ ഹാളിൽ ആയിരങ്ങളാണ് വിഎസിന് അന്തിമോപചാരം അർപ്പിക്കാൻ എത്തിക്കൊണ്ടിരിക്കുന്നുണ്ട്. അണമുറിയാത്ത ജനപ്രവാഹമാണ് ഇവിടെ ഇപ്പോഴും കാണാൻ സാധിക്കുന്നത്.
ഉച്ചയ്ക്ക് രണ്ട് മണി വരെയാണ് ദർബാർ ഹാളിൽ പൊതുദർശനം ഉണ്ടാകുക.
VS Achuthanandan Demise LIVE Updates: വിഎസ് അച്യുതാനന്ദന് ആദരാഞ്ജലി അർപ്പിച്ച് മന്ത്രി എംബി രാജേഷ്
വിഎസ് അച്യുതാനന്ദന് ആദരാഞ്ജലി അർപ്പിച്ച് മന്ത്രി എംബി രാജേഷ്. വിഎസ് പതിപ്പിച്ച പാദമുദ്രകൾ എന്നും വഴികാട്ടുമെന്നും അദ്ദേഹം ഉയർത്തിപ്പിടിച്ച രാഷ്ട്രീയം കാത്തുസൂക്ഷിക്കുമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാമെന്നും എംബി രാജേഷ് ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്.
വിഎസിന് ആദരാഞ്ജലി അർപ്പിക്കാൻ ഗവർണർ, ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫലിയും എത്തിച്ചേർന്നിട്ടുണ്ട്
VS Achuthanandan Demise LIVE Updates: വിഎസിനെ കാണാൻ ജനപ്രവാഹം
വിഎസിനെ അവസാനമായി കാണാൻ ദർബാർഹാളിലേക്ക് ജനപ്രവാഹം. സെക്രട്ടേറിയറ്റിന് പുറത്തും റോഡിന് ഇരുവശങ്ങളിലും നിരവധിപ്പേരാണ് തങ്ങളുടെ സഖാവിനെ അവസാനമായി ഒരുനോക്കു കാണാൻ കാത്തു നിൽക്കുന്നത്.
വിഎസിന്റെ ഭൗതികശരീരം ദർബാർ ഹാളിൽ പൊതുശനത്തിനു വച്ചു. മന്ത്രിമാരും ജനപ്രതിനിധികളും അന്തിമോപചാരം അർപ്പിക്കുന്നു
VS Achuthanandan Demise LIVE Updates: വിഎസിന്റെ ഭൗതികശരീരം ദർബാർഹാളിൽ
വിഎസിന്റെ ഭൗതികശരീരം പൊതുദർശനത്തിനായി ദർബാർഹാളിലെത്തിച്ചു. മുഖ്യമന്ത്രിയും നേതാക്കളും ദർബാർഹാളിലെത്തിയിട്ടുണ്ട്
വിഎസ്സിന്റെ ഭൗതിക ശരീരം ദർബാർ ഹാളിലേക്ക് നീങ്ങുകയാണ്
മുഖ്യമന്ത്രി പിണറായി വിജയൻ വിഎസിന്റെ തിരുവനന്തപുരത്തെ വസതിയിൽ എത്തിയിരുന്നു. തുടർന്ന് ദർബാർ ഹാളിലെത്തി പോതുദർശനത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തി
VS Achuthanandan Demise LIVE Updates: വിഎസിന്റെ ഭൗതികശരീരം ഉച്ച കഴിഞ്ഞ് പുന്നപ്രയിലെ വീട്ടിലേക്ക് കൊണ്ടുപോകും
വി എസ് അച്യുതാനന്ദന്റെ ഭൗതികശരീരം കവടിയാറിലെ വീട്ടിൽ നിന്ന് രാവിലെ ഒമ്പതോടെ ദർബാർ ഹാളിലേക്ക് എത്തിക്കും. പൊതുദർശനത്തിന് ശേഷം ഉച്ചകഴിഞ്ഞ് ദേശീയപാതയിലൂടെ വിലാപയാത്രയായി ആലപ്പുഴ പുന്നപ്രയിലെ വീട്ടിലേക്ക് കൊണ്ടുപോകും.
VS Achuthanandan Demise LIVE Updates: തിരുവനന്തപുരത്ത് ഇന്ന് ഗതാഗത നിയന്ത്രണം
മുന്‍ കേരളാ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദൻ്റെ പൊതുദര്‍ശനവും വിലാപയാത്രയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ ഏഴ് മണി മുതലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്
വിഎസിന് അഭിവാദ്യം അർപ്പിക്കാൻ മന്ത്രി സജി ചെറിയാൻ വസതിയിലെത്തി
ഇന്നത്തെ എല്ലാ പരീക്ഷകളും മാറ്റിവച്ചു
പിഎസ്‌സി ഇന്നത്തെ എല്ലാ പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവച്ചു. കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ, ആരോഗ്യ സർവകലാശാലകൾ ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു
VS Achuthanandan Demise Live Updates: സംസ്ഥാനത്ത് ഇന്ന് പൊതു അവധി
വിഎസിനോടുള്ള ആദരസൂചകമായി ഇന്ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
VS Achuthanandan Demise Latest Updates: ദർബാർ ഹാളിൽ പൊതുദർശനം 9 മണി മുതൽ
രാവിലെ 9 മണി മുതൽ തിരുവനന്തപുരം ദർബാർ ഹാളിൽ പൊതുദർശനം. ഉച്ചയ്ക്ക് ശേഷം നാഷണൽ ഹൈവേ വഴി ആലപ്പുഴയിലേക്ക്. രാത്രിയോടെ വിഎസിന്റെ മൃതദേഹം ആലപ്പുഴയിലെ വീട്ടിലെത്തിക്കും. ബുധനാഴ്ച രാവിലെ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിലേക്കും പിന്നീട് പൊതുദർശനവും. ബുധനാഴ്ച ഉച്ചയോടെ ആലപ്പുഴ വലിയ ചുടുകാടിൽ വി എസിന്റെ മൃതദേഹം സംസ്കരിക്കും.
എകെജി സെന്ററിൽ നിന്നും വിഎസിന്റെ ഭൗതികശരീരം തിരുവനന്തപുരത്തെ വീട്ടിലേക്ക് കൊണ്ടുപോയി. ജനസാഗരമായിരുന്നു പാർട്ടി ആസ്ഥാനത്ത് കണ്ടത്. തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാൻ നിരവധി ആളുകളാണ് എത്തിയത്.
തിരുവനന്തപുരത്ത് നിന്ന് ദേശീയപാത 66 വഴി ആലപ്പുഴയിലേക്ക് കൊണ്ടുവരുന്ന ഭൗതികദേഹം രാത്രി 9 മണിയോടുകൂടി ആലപ്പുഴയിലെ സ്വവസതിയില്‍ എത്തിക്കും. ബുധനാഴ്ച്ച രാവിലെ 9 മണിവരെ സ്വവസതിയിലും തുടര്‍ന്ന് 10 മണിയോടെ സി പി എം ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനത്തിന് വെക്കും. ശേഷം 11 മണി മുതല്‍ വൈകിട്ട് മൂന്ന് മണിവരെ ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ പ്രത്യേകം ഒരുക്കിയ പന്തലിൽ പൊതുജനങ്ങള്‍ക്ക് പൊതുദര്‍ശനത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. പൊതുദര്‍ശനത്തിന് ശേഷം നാല് മണിയോടെ വലിയ ചുടുകാട്ടില്‍ ഔദ്യോഗിക ചടങ്ങുകളോടെ സംസ്‌കാരം.
നാളെ രാവിലെ 9 മണിക്ക് സെക്രട്ടറിയേറ്റ് ദർബാർ ഹാളിൽ പൊതുദർശനമുണ്ടാകും. അതിന് ശേഷം ആലപ്പുഴയിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും. അർദ്ധരാത്രി വൈകി ആലപ്പുഴ വേലിക്കകത്ത് വീട്ടിലെത്തിക്കും.
എകെജി സെന്ററിലെ പൊതുദർശനത്തിന് ശേഷം തിരുവനന്തപുരം ബാർട്ടൺഹില്ലിലെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഭൗതികദേഹം കൊണ്ടുപോകും.
ഇനിയൊരു മടക്കമില്ല, അവസാനമായി പാർട്ടി ആസ്ഥാനത്ത്
വിഎസ് അച്യുതാനന്ദൻ്റെ ഭൗതികശരീരം എകെജി സെന്ററിൽ. ജനസാഗരം ആണ് അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണുന്നതിനായി തടിച്ചുകൂടിയിരിക്കുന്നത്. കണ്ണേ കരളേ വിഎസേയെന്ന് എന്ന മുദ്യാവാക്യങ്ങൾ മുഴങ്ങിയ ജനസാഗരത്തിന് നടുവിലൂടെയാണ് അദ്ദേഹത്തിന്റെ ഭൗതികദേഹം ആശുപത്രിയിൽ നിന്നും പാർട്ടി ആസ്ഥാനത്തേക്ക് എത്തിച്ചത്.
ചൊവ്വാഴ്ച പൊതു അവധി
മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചിച്ച് സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ദുഖാചരണം. നാളെ (ജൂലൈ 22) സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പാതുമേഖഖലാ സ്ഥാപനങ്ങള്‍ക്കും സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങള്‍ക്കും സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.
മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ അന്തരിച്ചു. ഉച്ചയ്ക്ക് 3.20നായിരുന്നു വിയോഗം. തിരുവനന്തപുരത്ത് നിന്നും അദ്ദേഹത്തിൻറെ ഭൌതികദേഹം ആലപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടുപോയി. ബുധനാഴ്ച വൈകിട്ടോടെ ആലപ്പുഴ വലിയ ചുടുകാട്ടിൽ സംസ്കാരം നടത്തും.