lock down ലംഘിച്ച്‌ ഭാഗവത പാരായണം, BJP നേതാവടക്കം 4 പേര്‍ അറസ്റ്റില്‍..!!

  lock down വിലക്കുകള്‍  ഭാഗവത പാരായണം നടത്തിയ സംഭവത്തില്‍  BJP നേതാവ് ഉള്‍പ്പടെ 4 പേര്‍ അറസ്റ്റില്‍...

Last Updated : May 8, 2020, 03:00 PM IST
lock down ലംഘിച്ച്‌ ഭാഗവത പാരായണം,  BJP നേതാവടക്കം 4 പേര്‍ അറസ്റ്റില്‍..!!

തൃശ്ശൂര്‍ :  lock down വിലക്കുകള്‍  ഭാഗവത പാരായണം നടത്തിയ സംഭവത്തില്‍  BJP നേതാവ് ഉള്‍പ്പടെ 4 പേര്‍ അറസ്റ്റില്‍...

വെള്ളിയാഴ്ച രാവിലെ ഏഴരയോടെ എരുമപ്പെട്ടി പാഴിയോട്ടുമുറി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തിലാണ് lock down നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ ഭാഗവത പാരായണം നടത്തിയത്. ചടങ്ങില്‍ നൂറോളം പേര്‍ പങ്കെടുത്തിരുന്നു. BJP സംസ്ഥാന സമിതി അംഗം ഇ. ചന്ദ്രന്‍ ഉള്‍പ്പടെ നാലുപേരാണ് അറസ്റ്റിലായത്.  

ആര്‍എസ്‌എസ് നിയന്ത്രണത്തിലുള്ളതാണ് ക്ഷേത്രമെന്നാണ് സൂചന.  ഭാഗവത പാരായണം നടക്കുന്ന   വിവരം ലഭിച്ചയുടനെ പോലീസ് സ്ഥലത്തെത്തി, ഇതറിഞ്ഞ് ആളുകള്‍ ചിതറിയോടുകയും ചെയ്തു. lock down നിയന്ത്രണങ്ങള്‍ ലംഘിച്ചുകൊണ്ട് ആളുകള്‍ കൂടിയതിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുക്കുകയും നാലുപേരെ അറസ്റ്റ്   ചെയ്യുകയുമായിരുന്നു. 

അതേസമയം , lock down ഏര്‍പ്പെടുത്തിയ ശേഷം ക്ഷേത്രം അടച്ചിരുന്നില്ല. ക്ഷേത്രത്തില്‍ നിത്യവും പൂജ നടത്തിയിരുന്നു. ദിവസവും ദര്‍ശനത്തിന് വിശ്വാസികളെത്തിയിരുന്നു എന്നാണ് പോലീസ് പറയുന്നത്. 

Trending News