ലോക്ക്ഡൌണ്‍;തൊഴിലാളികള്‍ക്ക് സഹായവുമായി കേരളസര്‍ക്കാര്‍

കൊറോണ വൈറസ്‌ വ്യാപനം തടയുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്ക്ഡൌണ്‍ തുടരുന്നതിനിടെ 

Updated: Apr 9, 2020, 09:06 PM IST
ലോക്ക്ഡൌണ്‍;തൊഴിലാളികള്‍ക്ക് സഹായവുമായി കേരളസര്‍ക്കാര്‍

തിരുവനന്തപുരം:കൊറോണ വൈറസ്‌ വ്യാപനം തടയുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്ക്ഡൌണ്‍ തുടരുന്നതിനിടെ 
സംസ്ഥാനത്തെ തൊഴിലാളികള്‍ക്ക് ആശ്വാസമാകുന്ന നടപടികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍,

തൊഴിലാളികള്‍ക്ക് ആയിരം രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.കേരള തയ്യല്‍ തൊഴിലാളി ക്ഷേമ നിധി ബോര്‍ഡ്,കേരള ആഭരണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്,കര്‍ഷക തൊഴിലാളി ക്ഷേമ നിധി ബോര്‍ഡ്,ഈറ്റ,കാട്ടുവള്ളി,കയര്‍ തൊഴിലാളി ക്ഷേമ നിധി ബോര്‍ഡ്,അസംഘടിത തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് എന്നിവയില്‍ നിന്നും തൊഴിലാളികള്‍ക്ക് ആയിരം രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 

Also Read;പ്രവാസികളുടെ പ്രശ്നം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍!

 

ഒന്നര ലക്ഷത്തോളം മത്സ്യതൊഴിലാളികള്‍ക്ക് രണ്ടായിരം രൂപ വീതം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.ബീഡി തൊഴിലാളികള്‍ക്ക് വീട്ടില്‍ തെറുത്ത ബീഡി 
എത്തിക്കുന്നതിനായി സാധനങ്ങള്‍ കൊണ്ട് പോകുന്നതിന് അനുമതി നല്‍കും.ലോട്ടറി തൊഴിലാളികള്‍ക്ക് ആശ്വാസ സഹായം എന്ന നിലയ്ക്ക് ആയിരം രൂപ വീതം നല്‍കും.
അന്‍പതിനായിരം ലോട്ടറി തൊഴിലാളികള്‍ക്കാണ് ഈ സഹായം ലഭിക്കുക.കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ പെന്‍ഷന്‍ ലഭിക്കാത്ത ഒരു ലക്ഷത്തി മുപ്പതിനായിരം 
തൊഴിലാളികളാണ് ഉള്ളത്.ഇവര്‍ക്കും ആയിരം രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.ലോക്ക് ഡൌണ്‍ നെ തുടര്‍ന്ന് തൊഴില്‍ 
നഷ്ടമായ തൊഴിലാളികളുടെ അവസ്ഥ മനസിലാക്കിയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.