കേരളത്തില്‍ യുഡിഎഫ് കുതിക്കുന്നു, 20 സീറ്റിലും മുന്നില്‍

പത്തനംതിട്ടയിലും, തിരുവനന്തപുരത്തും എല്‍ഡിഎഫിനെ മൂന്നാമതാക്കി ബിജെപി രണ്ടാം സ്ഥാനത്ത് തുടരുന്നു.   

Updated: May 23, 2019, 10:04 AM IST
കേരളത്തില്‍ യുഡിഎഫ് കുതിക്കുന്നു, 20 സീറ്റിലും മുന്നില്‍

തിരുവനന്തപുരം: കേരളത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലിന്‍റെ ആദ്യ ഘട്ടം പിന്നിടുമ്പോള്‍ 20 ഇടത്തും യുഡി എഫ് മുന്നേറുന്നു. 

പത്തനംതിട്ടയിലും, തിരുവനന്തപുരത്തും എല്‍ഡിഎഫിനെ മൂന്നാമതാക്കി ബിജെപി രണ്ടാം സ്ഥാനത്ത് തുടരുന്നു. തിരുവനന്തപുരത്ത് ശശിതരൂര്‍ നല്ല ലീഡോടെ മുന്നേറുകയാണ്. വയനാടില്‍ റെക്കോര്‍ഡ്‌ ഭൂരിപക്ഷത്തിലേക്ക് കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നീങ്ങുന്നു.

പാലക്കാട്‌ അപ്രതീക്ഷിത മുന്നേറ്റമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടേത്. പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്‍ ആദ്യം മുന്നേറിയെങ്കിലും ഇപ്പോള്‍ കോണ്‍ഗ്രസ്‌ തന്നെയാണ് മുന്നില്‍