നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചില്ല; സരിതയുടെ ഹര്‍ജികള്‍ തള്ളി

ഇലക്ഷന്‍ ഹര്‍ജി ഫയല്‍ ചെയ്താല്‍ ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം ലഭിക്കില്ലെന്നായിരുന്നു സരിതയുടെ വാദം.  

Last Updated : Apr 9, 2019, 04:36 PM IST
നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചില്ല; സരിതയുടെ ഹര്‍ജികള്‍ തള്ളി

കൊച്ചി: ലോക് സഭ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശപത്രിക തള്ളിയതിനെതിരെ സരിതാ എസ് നായര്‍ നല്‍കിയ രണ്ട് ഹര്‍ജികളും ഹൈക്കോടതി തള്ളി. പരാതിയുണ്ടെങ്കില്‍ ഇലക്ഷന്‍ ഹര്‍ജിയാണ് നല്‍കേണ്ടിയിരുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹര്‍ജികള്‍ തള്ളിയത്. 

എന്നാല്‍ ഇലക്ഷന്‍ ഹര്‍ജി ഫയല്‍ ചെയ്താല്‍ ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം ലഭിക്കില്ലെന്നായിരുന്നു സരിതയുടെ വാദം. മാത്രമല്ല ഹൈക്കോടതി നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സരിതാ നായര്‍ വ്യക്തമാക്കി.

ലോക് സഭ തിരഞ്ഞെടുപ്പില്‍ വയനാട്, ഏറണാകുളം എന്നീ ലോക്സഭ മണ്ഡലങ്ങളിലാണ് സരിതഎസ്‌ നായര്‍ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ സോളാര്‍ ആരോപണവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളില്‍ സരിത ശിക്ഷിക്കപ്പെട്ടിരുന്നുവെന്നും ശിക്ഷ റദ്ദാക്കി കൊണ്ടുള്ള ഉത്തരവ് ഹാജരാക്കാന്‍ സമയം അനുവദിച്ചെങ്കിലും ഉത്തരവ് ഹാജരാക്കാന്‍ സരിതയ്ക്ക് കഴിഞ്ഞിരുന്നില്ലയെന്നതും ചൂണ്ടിക്കാട്ടിയാണ് നാമനിര്‍ദ്ദേശ പത്രിക തള്ളിയത്.

Trending News