തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താൻ യുഡിഎഫ് യോഗം ഇന്ന്

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്താൻ യുഡിഎഫ് ഇന്ന് യോഗം ചേരും. 

Updated: Feb 12, 2019, 10:53 AM IST
തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താൻ യുഡിഎഫ് യോഗം ഇന്ന്

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്താൻ യുഡിഎഫ് ഇന്ന് യോഗം ചേരും. 

വൈകിട്ട് അഞ്ചിന് നടക്കുന്ന യോഗത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അടുത്ത ഘട്ടത്തിൽ ഏതൊക്കെ വിഷയങ്ങൾ കേന്ദ്രീകരിച്ചാകണം സംസ്ഥാനത്തെ പ്രചരണ പരിപാടികള്‍ എന്ന കാര്യത്തില്‍ തീരുമാനമുണ്ടാകും. 
മുന്നണിയുടെ താഴെത്തട്ടിലുള്ള പ്രവര്‍ത്തനം സജീവമാക്കാനും, പ്രവര്‍ത്തനം തീരെ കുറഞ്ഞ കമ്മറ്റികള്‍ പുനസംഘടിപ്പിക്കാനുള്ള തീരുമാനവും ഇന്നുണ്ടാകും. 

ഏതൊക്കെ വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കി വേണം പ്രചാരണ പരിപാടികള്‍ നടത്താന്‍ എന്നും യോഗം വിലയിരുത്തും. യോഗത്തില്‍ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി പി. ജയരാജനും, എംഎല്‍എ ടിവി രാജേഷും പ്രതികളായ സാഹചര്യം, മൂന്നാറില്‍ എസ്. രാജേന്ദ്രന്‍ എംഎല്‍എ സബ് കളക്ടറെ അധിക്ഷേപിച്ച സംഭവം എന്നീ വിഷയങ്ങള്‍ സജീവമാക്കി നിര്‍ത്താന്‍ തീരുമാനമുണ്ടാകും എന്നാണ് സൂചന.