ആലപ്പുഴയില്‍ ആര്? കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി തീരുമാനം വൈകുന്നു

ആലപ്പുഴയില്‍ ആര് മത്സരിക്കും. ഇതാണ് ഇപ്പോള്‍ കോണ്‍ഗ്രസിനെ കുഴയ്ക്കുന്ന ചോദ്യം. 

Last Updated : Feb 25, 2019, 03:46 PM IST
ആലപ്പുഴയില്‍ ആര്? കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി തീരുമാനം വൈകുന്നു

ആലപ്പുഴ: ആലപ്പുഴയില്‍ ആര് മത്സരിക്കും. ഇതാണ് ഇപ്പോള്‍ കോണ്‍ഗ്രസിനെ കുഴയ്ക്കുന്ന ചോദ്യം. 

ആലപ്പുഴയിലെ സിറ്റിംഗ് എം.പിയായ കെ.സി വേണുഗോപാല്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റതാണ് ആലപ്പുഴയെ കുഴക്കിയത്.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കെ.സി വേണുഗോപാല്‍ മത്സരിക്കുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമായില്ല. ഈ മാസം 28ന് അഹമ്മദാബാദില്‍ ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ഈ വിഷയത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന. 

കെസിയെ മാറ്റിയാല്‍ മണ്ഡലം കൈവിട്ടുപോകുമോ എന്ന ആശങ്കയും പാര്‍ട്ടിയെ അലട്ടുകയാണ്. 
നല്ല രാഷ്ട്രീയ മത്സരം നടക്കുന്ന മണ്ഡലം തിരിച്ചുപിടിക്കാനുള്ള കഠിന ശ്രമത്തിലാണ് സി.പി.എം. ഇതെല്ലാം പരിഗണിച്ചാകും കോണ്‍ഗ്രസ് തീരുമാനത്തിലെത്തുക. 

അതേസമയം, ആലപ്പുഴയില്‍ പ്രവര്‍ത്തകര്‍ കെ.സി വേണുഗോപാലിനുവേണ്ടി പ്രചരണം ആരംഭിച്ചുകഴിഞ്ഞു. എന്നാല്‍ കെ സി വേണുഗോപാല്‍ സ്വയം മത്സര കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. കാരണം, 
സംഘടനാ ചുമതലുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ സംഘടാന ചുമതലകള്‍ വഹിക്കേണ്ടി വരും. ഒപ്പം, ലോക്സഭാ തിരഞ്ഞെടുപ്പിനായി ഒരു മണ്ഡലത്തില്‍തന്നെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതായും വരുമെന്നത് അദ്ദേഹത്തെയും വലയ്ക്കുകയാണ്. 

കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ, സംസ്ഥാനത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി, പി.ജെ കുര്യന്‍ അടക്കം നിരവധി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. കെ.സി വേണുഗോപാല്‍ മത്സരംഗത്ത് നിന്ന് മാറുകയാണെങ്കില്‍ പകരം ആരെന്നതും കോണ്‍ഗ്രസില്‍ ചര്‍ച്ചയാണ്. കാരണം, പുതിയ സ്ഥാനാര്‍ഥി അനുസരിച്ച് മണ്ഡലത്തിലെ സാമുദായിക സമവാക്യത്തില്‍തന്നെ മാറ്റമുണ്ടാകുമെന്നത് തന്നെ... 

 

Trending News