കേരളത്തില്‍ ലൗജിഹാദെന്ന് സിറോ മലബാര്‍ സഭ

സംസ്ഥാനത്ത് ലൗജിഹാദെന്ന ആരോപണവുമായി സിറോ മലബാര്‍ സഭ രംഗത്ത് വന്നിരിക്കുന്നു.സംസ്ഥാനത്ത് ലൗജിഹാദില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴാണ് സിറോ മലബാര്‍ സഭയുടെ ഭാഗത്ത് നിന്നും ഗുരുതരമായ വിലയിരുത്തല്‍ ഉണ്ടായിരിക്കുന്നത്.

Updated: Jan 15, 2020, 12:13 AM IST
കേരളത്തില്‍ ലൗജിഹാദെന്ന് സിറോ മലബാര്‍ സഭ

സംസ്ഥാനത്ത് ലൗജിഹാദെന്ന ആരോപണവുമായി സിറോ മലബാര്‍ സഭ രംഗത്ത് വന്നിരിക്കുന്നു.സംസ്ഥാനത്ത് ലൗജിഹാദില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴാണ് സിറോ മലബാര്‍ സഭയുടെ ഭാഗത്ത് നിന്നും ഗുരുതരമായ വിലയിരുത്തല്‍ ഉണ്ടായിരിക്കുന്നത്.

നേരത്തെ ചില ഹിന്ദു സംഘടനകളുടെ ഭാഗത്ത് നിന്നും ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഇതൊക്കെ ഒറ്റപെട്ട സംഭവങ്ങള്‍ എന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരും സിപിഎമ്മും കോണ്‍ഗ്രസ്സും സ്വീകരിച്ചിരുന്നത്.എന്നാല്‍ ഇപ്പോള്‍ സിറോ മലബാര്‍ സഭ തന്നെ ലൗജിഹാദെന്ന് വിലയിരുത്തല്‍ നടത്തിയിരിക്കുകയാണ്.സഭയുടെ ഭാഗത്ത് നിന്നും പോലീസിനെതിരെയും കടുത്ത വിമര്‍ശനമാണുണ്ടായിരിക്കുന്നത്.

കേരളത്തില്‍ ലൗജിഹാദെന്ന വിലയിരുത്തല്‍ സിറോ മലബാര്‍ സഭ സിനെഡിന്‍റെതാണ്.മത പരിവര്‍ത്തനം ചെയ്യപെട്ട പെണ്‍കുട്ടികളെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നതായും സിനെഡ് പറയുന്നു.ഐഎസ്ഐസ് ലേക്ക് റിക്രൂട്ട് ചെയ്യപെട്ടവരില്‍ ക്രിസ്തു മതത്തില്‍ പെട്ടവരും ഉണ്ടെന്ന് സിറോ മലബാര്‍ സഭ വ്യക്തമാക്കുന്നു.ഇത്തരം സംഭവങ്ങളുമായി ബന്ധപെട്ട പരാതികളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ യഥാസമയം  നടപടിയെടുക്കുന്നില്ലെന്നും സിറോ മലബാര്‍ സഭ കൂട്ടിച്ചേര്‍ക്കുന്നു. 

അടുത്തിടെ റിക്രൂട്ട് ചെയ്യപെട്ടവരില്‍ 21 പേരില്‍ പകുതി പേരും ക്രിസ്തുമതത്തില്‍ പെട്ടവരാണെന്നും സഭ വിശദീകരിക്കുന്നു.കേരളത്തിലെ മത സൌഹാര്‍ധത്തെയും സാമൂഹിക സമാധാനത്തെയും അപകട പെടുത്തുന്ന രീതിയില്‍ ലൗജിഹാദ് കേരളത്തില്‍ വളര്‍ന്ന് വരുന്നത് ആശങ്കാ ജനകമാണെന്ന് സിനെഡ് വിലയിരുത്തി യെന്ന് പത്രകുറുപ്പില്‍ പറയുന്നു.കേരളത്തില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ തോതില്‍ ലൗജിഹാദ് നടക്കുന്നു എന്നത് വസ്തുതയാണ് പത്രകുറിപ്പ് വിശദമാക്കുന്നു.

എന്നാല്‍ മതങ്ങള്‍ തമ്മിലുള്ള സൌഹൃദത്തെ ബാധിക്കുന്ന തരത്തില്‍ ലൗജിഹാദിനെ സിനെഡ് വിലയിരുത്തുന്നില്ല എന്നും ഈ വിഷയത്തെ മതപരമായി മനസില്ലക്കാതെ സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ക്രമസമാധാന പ്രശ്നമായി മനസിലാക്കി നിയമപാലകര്‍ നടപടിയെടുക്കണമെന്നും സിനെഡ് ആവശ്യപെടുന്നു.ലൗജിഹാദിന്റെ അപകടങ്ങളെ കുറിച്ച് രക്ഷകര്‍ത്താക്കളെയും കുട്ടികളെയും ഒരുപോലെ ബോധവല്ക്കരിക്കാന്‍ ഉള്ള ശ്രമങ്ങള്‍ ആരംഭിക്കണമെന്നും സിനെഡ് വിലയിരുത്തിയെന്നും പ്രസ്താവനയില്‍ പറയുന്നു.