മധുവിന്‍റെ സഹോദരി പൊലീസ് സര്‍വ്വീസിലേക്ക്

മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയ അട്ടപ്പാടിയിലെ മധുവിന്‍റെ കുഞ്ഞുപെങ്ങള്‍ ചന്ദ്രിക സർക്കാർ സർവീസിലേക്ക്.

Last Updated : Mar 23, 2018, 04:16 PM IST
മധുവിന്‍റെ സഹോദരി പൊലീസ് സര്‍വ്വീസിലേക്ക്

മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയ അട്ടപ്പാടിയിലെ മധുവിന്‍റെ കുഞ്ഞുപെങ്ങള്‍ ചന്ദ്രിക സർക്കാർ സർവീസിലേക്ക്.

ആദിവാസി മേഖലയിൽ നിന്നുള്ള പി.എസ്.സിയുടെ പ്രത്യേക റാങ്ക് പട്ടികയിൽ അഞ്ചാം റാങ്കാണ് സഹോദരി ചന്ദ്രികയ്ക്കുള്ളത്. പാലക്കാട് ജില്ലയിലേക്കുള്ള വനിതാ സിവിൽ പൊലീസ് ഓഫീസറുടെ പട്ടികയിലാണ് ചന്ദ്രികക്ക് അഞ്ചാം റാങ്ക് ലഭിച്ചത്.

നിലവിൽ അഞ്ച് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇക്കാരണം കൊണ്ടുതന്നെ ചന്ദ്രികയ്ക്ക് നിയമനം ഉറപ്പാണ്. മധു കൊല്ലപ്പെട്ട് ഒരു മാസം തികയുമ്പോഴാണ് സഹോദരി പി.എസ്.സി വഴി പൊലീസ് സർവീസിലേക്ക് കയറുന്നത്.

ഫെബ്രുവരി 22നാണ് മധുവിനെ അട്ടപ്പാടിയിൽ വെച്ച് മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാർ മർദിച്ചു കൊന്നത്. കേസിൽ 11 പേരെ അറസ്റ്റ് ചെയ്തിരുന്നു.

Trending News