മുരളീധരൻ നാർ എന്ന പാപ്പാനാണ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

ആലപ്പുഴ: ഹരിപ്പാട് മദപ്പാടുണ്ടായിരുന്ന ആനയുടെ കുത്തേറ്റ് പാപ്പാന് ദാരുണാന്ത്യം. തെങ്ങമം സ്വദേശി മുരളീധരൻ നായർ (53) ആണ് മരിച്ചത്. രണ്ടാം പാപ്പാനും ആനയുടെ കുത്തേറ്റിരുന്നു. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്.
ഹരിപ്പാട് സ്കന്ദന്റെ കുത്തേറ്റാണ് പാപ്പാൻ മരിച്ചത്. മദപ്പാടിലായിരുന്ന ആനയെ അഴിഞ്ഞു മാറ്റുന്നതിനിടെയാണ് പാപ്പാന്മാർക്ക് കുത്തേറ്റത്. മദപ്പാട് കഴിഞ്ഞെന്ന് കരുതിയാണ് ആനയെ മാറ്റി കെട്ടാനൊരുങ്ങിയത്. മാറ്റി കെട്ടുന്നതിനിടെ രണ്ടാം പാപ്പാനാണ് ആദ്യം കുത്തേൽക്കുന്നത്.
പിന്നീട് മറ്റ് പാപ്പാന്മാർ ചേർന്ന് ആനയെ മാറ്റുന്നതിനിടെ മുരളീധരൻ നായർക്ക് കുത്തേൽക്കുകയായിരുന്നു. മുരളീധരൻ നായരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.