)
കൊച്ചി: എറണാകുളം നഗരത്തിൽ വൻ തീപിടുത്തം. എറണാകുളം ടൗൺഹാളിനോട് ചേർന്നുള്ള കെട്ടിടത്തിനാണ് തീപിടിച്ചിരിക്കുന്നത്. പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തമുണ്ടായതെന്നാണ് റിപ്പോർട്ട്.
തീപിടിച്ചത് ഉപയോഗിച്ച ഫർണിച്ചറുകൾ വിൽക്കുന്ന കടയ്ക്കാണ്. പത്രവിതരണക്കാരാണ് തീപിടിക്കുന്നത് കണ്ട് ഫയർഫോഴ്സിനെ അറിയിച്ചത്. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ് അധികൃതർ തീയണയ്ക്കാനുള്ള ശ്രമം നടത്തുകയാണ്. കടയുടെ സമീപം മൂന്നോളം പെട്രോൾ പമ്പുകൾ ഉള്ളത് ആശങ്കയുണ്ടാക്കിയിരുന്നു. പരിസരത്ത് ഉണ്ടായിരുന്ന താമസക്കാരെ അടക്കം ഒഴിപ്പിച്ച ഫയർഫോഴ്സ് തീ പടരുന്നത് നിയന്ത്രിച്ചു. കെട്ടിടത്തിന് അകത്ത് തീയുണ്ടെങ്കിലും തീ നിയന്ത്രണ വിധേയമാണെന്ന് ഫയർഫോഴ്സ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
പഴയ കസേരകള്‍ നന്നാക്കി വില്‍ക്കുന്ന ഷോറൂമായിരുന്നു ഇത്. തീ വലിയ രീതിയില്‍ തന്നെ ആളിപ്പടര്‍ന്നിരുന്നു. സമീപത്തായി രണ്ട് ഫ്ലാറ്റുകളും ഒരു വീടുമാണ് ഉണ്ടായിരുന്നത്. ഇവിടെ താമസിക്കുന്നവരെയാണ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. തീ നിയന്ത്രണ വിധേയമാക്കിയത് ഏഴ് യൂണിറ്റ് ഫയർഫോഴ്സെത്തിയാണ്. സമീപത്ത് തീപിടുത്തത്തിൻ്റെ കാരണം ഇതുവരെ വ്യക്തമല്ല എന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.