)
തിരുവനന്തപുരം: പൂജപ്പുര ജയിൽ ക്യാന്റീനിൽ മോഷണമെന്ന് റിപ്പോർട്ട്. 4 ലക്ഷം രൂപയോളം നഷ്ടപ്പെട്ടതായിട്ടാണ് പ്രാഥമിക നിഗമനം. മോഷണം നടന്നത് ഇന്നലെയാണ്.
മോഷണത്തിന് പിന്നിൽ തടവുകാരായ മുൻ ജീവനക്കാരാണെന്നാണ് സംശയം. സ്ഥലത്തെക്കുറിച്ച് ധാരണയുള്ളവരാണ് മോഷണം നടത്തിയതെന്നാണ് റിപ്പോർട് . കഫറ്റീരിയയിലെ സിസിടിവികൾ പ്രവർത്തിക്കുന്നില്ലെന്നും പോലീസ് അറിയിച്ചു.
കഫറ്റീരിയ പ്രവർത്തിക്കുന്നത് പൂജപ്പുരയിൽ നിന്ന് ജഗതി ഭാഗത്തേക്കുള്ള റോഡരികിലായാണ്. താക്കോൽ സൂക്ഷിച്ചിരുന്ന ചില്ല് കൂട് തകർത്തതിന് ശേഷം താക്കോലെടുത്ത് ഓഫീസ് റൂമിൽ നിന്ന് പണം കവരുകയായിരുന്നു എന്നാണ് റിപ്പോർട്ട്. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.