Holiday Declared: എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി; മലപ്പുറത്ത് നാളെ അവധി പ്രഖ്യാപിച്ച് കളക്ടർ

Holiday Declared: ട്യൂഷൻ സെന്ററുകളും മദ്രസകളും ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്  

Written by - Zee Malayalam News Desk | Last Updated : May 24, 2025, 07:46 PM IST
  • ജില്ലാ കളക്ടർ വി ആർ വിനോദാണ് അവധി പ്രഖ്യാപിച്ചത്.
  • മെയ് 25 ഞായറാഴ്ച്ച ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കളക്ടർ അവധ പ്രഖ്യാപിച്ചത്.
  • ഞായറാഴ്ചകളിൽ സ്പെഷൽ ക്ലാസ്, ട്യൂഷൻ,ഖുർആൻ ക്ലാസ്, കരാട്ടെ ക്ലാസ്, പരിശീല ക്ലാസുകൾ ഉൾപ്പടെയുള്ള എല്ലാ ക്ലാസുകൾക്കും അവധി ബാധകമാണ്
Holiday Declared: എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി; മലപ്പുറത്ത് നാളെ അവധി പ്രഖ്യാപിച്ച് കളക്ടർ

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് മലപ്പുറം കളക്ടർ. ട്യൂഷൻ സെന്ററുകളും മദ്രസകളും ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലാ കളക്ടർ  വി ആർ വിനോദാണ് അവധി പ്രഖ്യാപിച്ചത്. മെയ് 25 ഞായറാഴ്ച്ച ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കളക്ടർ അവധ പ്രഖ്യാപിച്ചത്. ഞായറാഴ്ചകളിൽ സ്പെഷൽ ക്ലാസ്, ട്യൂഷൻ,ഖുർആൻ ക്ലാസ്, കരാട്ടെ ക്ലാസ്, പരിശീല ക്ലാസുകൾ ഉൾപ്പടെയുള്ള എല്ലാ ക്ലാസുകൾക്കും അവധി ബാധകമാണ്. 

കളക്ടറുടെ കുറിപ്പിന്റെ പൂർണ്ണരൂപം:

റെഡ് അലർട്ട്: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (മെയ് 25) അവധി. ജില്ലയിൽ കനത്ത മഴ തുടരുന്നതിനാലും മെയ് 25 ന് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും മദ്റസകൾ, ട്യൂഷൻ സെൻ്ററുകൾ ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (മെയ് 25ന്) ജില്ലാ കളക്ടർ വി.ആർ വിനോദ് അവധി പ്രഖ്യാപിച്ചു.

അതേസമയം, കാലവർഷം ആരംഭിച്ച സാഹചര്യത്തിൽ ജില്ലയില്‍ നാളെയും മറ്റന്നാളും (മെയ് 25, 26) റെഡ് അലര്‍ട്ട് - അതിതീവ്രമഴ മുന്നറിയിപ്പ് - പ്രഖ്യാപിച്ച സാഹചര്യത്തില്‍ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം. ജില്ലയിലെ ഖനന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മണ്ണെടുക്കാന്‍ അനുമതിയുള്ള സ്ഥലങ്ങളിലും ഈ ദിവസങ്ങളില്‍ മണ്ണ് നീക്കാന്‍ പാടില്ല. 24 മണിക്കൂര്‍ മഴയില്ലാത്ത സാഹചര്യം വന്നാല്‍ മാത്രമേ ക്വാറികളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ പാടുള്ളൂവെന്നും നിർദ്ദേശമുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News