മംഗളൂരു: ദേശീയപാതയിൽ കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് മലയാളി യുവാവിന് ദാരുണാന്ത്യം. അപകടത്തിൽ മലപ്പുറം അരീക്കോട് സ്വദേശി മുഹമ്മദ് അമൽ ആണ് മരിച്ചത്.
സുഹൃത്തുമായി യാത്ര ചെയ്യുന്നതിനിടെ നന്തൂർ താരത്തോട്ടയിൽ വച്ച് തിങ്കളാഴ്ച രാത്രി 11:40 ഓടെയായിരുന്നു അപകടം ഉണ്ടായത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നു എങ്കിലും അമലിനെ രക്ഷിക്കാനായില്ല. കാറിലുണ്ടായിരുന്ന ആലപ്പുഴ സ്വദേശിയായ ഫർസാന നാസർ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.
യേനപ്പോയ കോളേജിൽ ഫിസിയോതെറാപ്പി പഠനം പൂർത്തിയാക്കിയശേഷം അമൽ മറ്റൊരു സ്വകാര്യ മെഡിക്കൽ കോളേജിൽ ഫിസിയോ തെറാപ്പിസ്റ്റ് ആയി ജോലി ചെയ്യുകയായിരുന്നു. ബന്ധുക്കളെത്തി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയിട്ടുണ്ട്. കാർ അപകടം നടന്നത്തിനു തൊട്ടുപിന്നാലെ വന്ന ലോറി പെട്ടെന്ന് ബ്രേക്കിട്ടത്തോടെ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞുവീണു. ലോറിയിലെ ആർക്കും പരിക്കില്ല. അപകടത്തിൽ കദ്രി ട്രാഫിക് പോലീസ് കേസെടുത്തിട്ടുണ്ട്.
Also Read: തെഹ്റാനിൽ തുടരെ സ്ഫോടനങ്ങൾ; അമേരിക്കയോട് ബങ്കർബസ്റ്റിങ് ബോംബുകൾ ആവശ്യപ്പെട്ട് ഇസ്രയേൽ
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പറഞ്ഞിട്ടുണ്ട്.
ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പറഞ്ഞിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ കൊണ്ട് ഉദ്ദേശിക്കുന്നത്.
ഇതിനു പുറമെ ഇന്ന് ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും നാളെ ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
Also Read: ധനശക്തി യോഗത്താൽ ഇവർക്കിനി വച്ചടി വച്ചടി കയറ്റം!
അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കുമെന്നും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് പ്രതീക്ഷിക്കുന്നതെന്നും. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാമെന്നും പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. ഇതിനോടൊപ്പം ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.









