Malappuram School Fight: മലപ്പുറത്ത് സ്കൂളിൽ സംഘർഷം; മൂന്ന് വിദ്യാർഥികൾക്ക് കുത്തേറ്റു

Three Students Stabbed: പത്താം ക്ലാസ് വിദ്യാർഥികൾ തമ്മിലാണ് സംഘർഷമുണ്ടായത്. പരിക്കേറ്റ വിദ്യാർഥികളെ ചികിത്സയിൽ പ്രവേശിപ്പിച്ചു.

Written by - Zee Malayalam News Desk | Last Updated : Mar 21, 2025, 05:13 PM IST
  • ഇം​ഗ്ലീഷ് മീഡിയം വിദ്യാർഥികളും മലയാളം മീഡിയം വിദ്യാർഥികളും തമ്മിൽ നേരത്തെ സംഘർഷമുണ്ടായിരുന്നു
  • ഇതിൽ നടപടി നേരിട്ട വിദ്യാർഥിയാണ് മൂന്ന് പേരെ കുത്തി പരിക്കേൽപ്പിച്ചത്
Malappuram School Fight: മലപ്പുറത്ത് സ്കൂളിൽ സംഘർഷം; മൂന്ന് വിദ്യാർഥികൾക്ക് കുത്തേറ്റു

മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണയിൽ സ്കൂളിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷ ത്തിൽ മൂന്ന് വിദ്യാർഥികൾക്ക് കുത്തേറ്റു. താഴേക്കാട് പിടിഎം ഹയർ സെക്കൻഡറി സ്കൂളിലാണ് വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായത്. പത്താം ക്ലാസ് വിദ്യാർഥികൾ തമ്മിലാണ് സംഘർഷമുണ്ടായത്.

Add Zee News as a Preferred Source

ഇം​ഗ്ലീഷ് മീഡിയം വിദ്യാർഥികളും മലയാളം മീഡിയം വിദ്യാർഥികളും തമ്മിൽ നേരത്തെ സംഘർഷമുണ്ടായിരുന്നു. ഇതിൽ നടപടി നേരിട്ട വിദ്യാർഥിയാണ് മൂന്ന് പേരെ കുത്തി പരിക്കേൽപ്പിച്ചത്.

നടപടി നേരിട്ട വിദ്യാർഥി ഇന്ന് പരീക്ഷ എഴുതുന്നതിന് സ്കൂളിൽ എത്തിയപ്പോഴാണ് വീണ്ടും സം​ഘർഷമുണ്ടായത്.  പരിക്കേറ്റ വിദ്യാർഥികളെ ചികിത്സയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ വിദ്യാർഥികളെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലും ചികിത്സയിൽ പ്രവേശിപ്പിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News