മലപ്പുറം: മലപ്പുറത്ത് സ്കൂളിലുണ്ടായ വിദ്യാർഥി സംഘർഷത്തിൽ രണ്ട് വിദ്യാർഥികളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെ രക്ഷിതാക്കൾക്കൊപ്പം പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിൽ എത്തിച്ചു.
പെരിന്തൽമണ്ണ താഴെക്കോട് പിടിഎം ഹയർ സെക്കന്ററി സ്കൂളിലാണ് വിദ്യാർഥി സംഘർഷം ഉണ്ടായത്. പത്താം ക്ലാസ് വിദ്യാർഥികൾ തമ്മിലാണ് ഏറ്റുമുട്ടിയത്. സംഘർഷത്തിനിടെ മൂന്ന് വിദ്യാർഥികൾക്ക് കുത്തേറ്റിരുന്നു.
ALSO READ: മലപ്പുറത്ത് സ്കൂളിൽ സംഘർഷം; മൂന്ന് വിദ്യാർഥികൾക്ക് കുത്തേറ്റു
പരിക്കേറ്റ വിദ്യാർഥികളെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും മഞ്ചേരി മെഡിക്കൽ കോളേജിലും ചികിത്സയിൽ പ്രവേശിപ്പിച്ചിരുന്നു. സ്കൂളിലെ മലയാളം മീഡിയം വിദ്യാർഥികളും ഇംഗ്ലീഷ് മീഡിയം വിദ്യാർഥികളും തമ്മിൽ നേരത്തെയും സംഘർഷമുണ്ടായിരുന്നു.
മുൻപുണ്ടായ സംഘർഷത്തിൽ നടപടി നേരിട്ട വിദ്യാർഥി ഇന്ന് പരീക്ഷ എഴുതാൻ എത്തിയപ്പോഴാണ് വീണ്ടും സംഘർഷം ഉണ്ടായത്. നടപടി നേരിട്ട വിദ്യാർഥിയാണ് മൂന്ന് പേരെ കുത്തി പരിക്കേൽപ്പിച്ചത്. ഒരു വിദ്യാർഥിക്ക് തലയ്ക്കും മറ്റുള്ളവർക്ക് കൈക്കുമാണ് പരിക്കേറ്റത്. വിദ്യാർഥികൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.