Malappuram Woman Death: മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ സ്ത്രീ മരിച്ച സംഭവം; ഭർത്താവ് സിറാജുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തി

Husband Arrested: സിറാജുദ്ദീന് സഹായം ചെയ്തവരിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് മലപ്പുറം എസ്പി ആർ വിശ്വനാഥ്‌ പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Apr 8, 2025, 11:02 PM IST
  • ആദ്യ രണ്ട് പ്രസവം ആശുപത്രിയിലും പിന്നീടുള്ള മൂന്നെണ്ണം വീട്ടിലും വച്ചാണ് നടത്തിയത്
  • രണ്ട് പ്രസവം ആലപ്പുഴയിൽ വച്ചായിരുന്നുവെന്ന് എസ്പി ആർ വിശ്വനാഥ് പറഞ്ഞു
Malappuram Woman Death: മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ സ്ത്രീ മരിച്ച സംഭവം; ഭർത്താവ് സിറാജുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തി

മലപ്പുറം: മലപ്പുറത്ത് വീട്ടിൽ വച്ച് പ്രസവിച്ച യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് സിറാജുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തി. കേസിൽ സിറാജുദ്ദീനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. സിറാജുദ്ദീന് സഹായം ചെയ്തവരിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് മലപ്പുറം എസ്പി ആർ വിശ്വനാഥ്‌ പറഞ്ഞു.

Add Zee News as a Preferred Source

തെളിവ് നശിപ്പിക്കലിനും കേസ് എടുക്കും. ആശുപത്രിയിൽ ആയിരുന്നു എങ്കിൽ ബുദ്ധിമുട്ട് ഒഴിവാക്കാമായിരുന്നുവെന്നാണ് പോസ്റ്റുമോർട്ടം ചെയ്ത സർജൻ അറിയിച്ചത്. ആദ്യ രണ്ട് പ്രസവം ആശുപത്രിയിലും പിന്നീടുള്ള മൂന്നെണ്ണം വീട്ടിലും വച്ചാണ് നടത്തിയത്.

രണ്ട് പ്രസവം ആലപ്പുഴയിൽ വച്ചായിരുന്നുവെന്ന് എസ്പി ആർ വിശ്വനാഥ് പറഞ്ഞു. പ്രതിക്ക് ക്രിമിനൽ റെക്കോർഡില്ലെന്നും എസ്പി വ്യക്തമാക്കി. യുവതി വീട്ടിൽ വച്ച് വൈകുന്നേരം ആറ് മണിക്കാണ് പ്രസവിച്ചത്. തുടർന്ന് രാത്രി ഒമ്പത് മണിയോടെയാണ് യുവതി രക്തം വാർന്ന് മരിച്ചത്.

പ്രസവത്തെ തുടർന്നുണ്ടായ അമിത രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കൃത്യസമയത്ത് ചികിത്സ നൽകിയിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News