Malappuram Woman Death: അസ്മ മരിച്ചത് രക്തം വാർന്ന്; മതിയായ പരിചരണം ലഭിച്ചിരുന്നുവെങ്കിൽ മരണം സംഭവിക്കില്ലായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

പ്രസവത്തിന് ശേഷം അസ്മയ്ക്ക് മതിയായ പരിചരണം ലഭിച്ചിരുന്നുവെങ്കിൽ യുവതി മരിക്കില്ലായിരുന്നുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.   

Written by - Zee Malayalam News Desk | Last Updated : Apr 7, 2025, 06:28 PM IST
  • എറണാകുളം പെരുമ്പാവൂർ സ്വദേശിയായ അസ്മയാണ് അഞ്ചാമത്തെ പ്രസവത്തിൽ മരിച്ചത്.
  • രക്തം വാർന്നാണ് അസ്മ മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
  • പ്രസവ ശേഷം മതിയായ പരിചരണം നൽകിയിരുന്നുവെങ്കിൽ മരണം സംഭവിക്കില്ലായിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.
Malappuram Woman Death: അസ്മ മരിച്ചത് രക്തം വാർന്ന്; മതിയായ പരിചരണം ലഭിച്ചിരുന്നുവെങ്കിൽ മരണം സംഭവിക്കില്ലായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കൊച്ചി: മലപ്പുറത്ത് വീട്ടിൽ പ്രസവിച്ച യുവതി മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. എറണാകുളം പെരുമ്പാവൂർ സ്വദേശിയായ അസ്മയാണ് അഞ്ചാമത്തെ പ്രസവത്തിൽ മരിച്ചത്. രക്തം വാർന്നാണ് അസ്മ മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പ്രസവ ശേഷം മതിയായ പരിചരണം നൽകിയിരുന്നുവെങ്കിൽ മരണം സംഭവിക്കില്ലായിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. അസ്മയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ മലപ്പുറം പൊലീസിന് കൈമാറും. മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു.

Add Zee News as a Preferred Source

ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകാൻ വൈകിയത് മൂലമാണ് മരണം സംഭവിച്ചതെന്ന് അസ്മയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അസ്മയുടെ ആദ്യ രണ്ട് പ്രസവങ്ങൾ ആശുപത്രിയിലായിരുന്നു. പിന്നീട് അസ്മയും ഭർത്താവ് സിറാജുദ്ദീനും അക്യുപഞ്ചർ ചികിത്സാ രീതി പഠിക്കുകയും തുടർന്നുള്ള മൂന്ന് പ്രസവങ്ങൾ വീട്ടിൽ തന്നെ നടത്തുകയുമായിരുന്നു. 

Also Read: Malappuram Woman Death: സിറാജുദ്ദീൻ പായയിൽ പൊതിഞ്ഞ് മൃതദേഹം കൊണ്ടുവന്നു; പ്രതികരണങ്ങളിൽ അവ്യക്തത

ശനിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് അസ്മ പ്രസവിച്ചത്. ഭർത്താവ് മാത്രമാണ് അസ്മയുടെ ഒപ്പമുണ്ടായിരുന്നത്. ഒമ്പത് മണിയോടെ അസ്മ മരിച്ചു. തുടർന്ന് നവജാത ശിശുവിനേയും മറ്റ് മക്കളേയും കൂട്ടി സിറാജുദ്ദീൻ ആംബുലൻസിൽ പെരുമ്പാവൂരിലേക്ക് പോയി. ആംബുലൻസ് ഡ്രൈവർ കാര്യമന്വേഷിച്ചപ്പോൾ ഭാര്യക്ക് ശ്വാസം മുട്ടലാണെന്നാണ് ഇയാൾ പറഞ്ഞത്. പിന്നീട് രാത്രി 12 മണിക്കാണ് അസ്മയുടെ മരണവിവരം വീട്ടുകാരെ വിളിച്ചറിയിച്ചത്.

മലപ്പുറം ചട്ടിപ്പറമ്പിലെ വാടക വീട്ടിൽ വച്ചാണ് അസ്മ പ്രസവിച്ചത്. ഒന്നരവർഷം മുൻപാണ് സിറാജുദ്ദീനും അസ്മയും  ഇവിടെ താമസമാക്കുന്നത്. യൂട്യൂബിൽ മതപ്രഭാഷണവും ആത്മീയ ചികിത്സയും സംബന്ധിച്ച് വീഡിയോകൾ ചെയ്തിരുന്ന ആളാണ് സിറാജുദ്ദീൻ. സിദ്ധ വൈദ്യവും മന്ത്ര വാദ ചികിത്സയും ചെയ്തിരുന്നു. മടവൂർ ഖലീഫ എന്ന യൂട്യൂബ് ചാനലിലൂടെ മന്ത്രവാദ ചികിത്സയും അന്ധവിശ്വാസങ്ങളും പ്രചരിപ്പിക്കുന്ന വീഡിയോകളും ഇയാൾ ചെയ്തിരുന്നു. അയൽവാസികൾ ഉൾപ്പെടെയുള്ളവരുമായി ഇവർക്ക് ബന്ധം ഉണ്ടായിരുന്നില്ല. ആശാവർക്കർമാരോട് ഗർഭിണിയല്ലെന്നായിരുന്നു അസ്മ പറഞ്ഞിരുന്നത്. 

നവജാത ശിശു കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ പീഡിയാട്രിക് വിഭാ​ഗത്തിൽ നിയോ നേറ്റർ എൻഐസിയുവിൽ ചികിത്സയിലാണ്. കുഞ്ഞിന്‍റെ ആരോഗ്യനില തൃപ്തികരമാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News