)
തിരുവനന്തപുരം: പ്രശസ്ത കാഥികനും അധ്യാപകനും അഭിഭാഷകനുമായിരുന്ന അഡ്വ: ജോര്‍ജ്ജ് ചാത്തമ്പടത്തിന്റെ പേരിലുള്ള 2025-ലെ 'മലയാള കലാ അക്കാദമി' പുരസ്ക്കാരത്തിന് ഡോ: വസന്തകുമാര്‍ സാംബശിവന് അര്‍ഹനായി. 25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. കലാസാംസ്കാരിക-കഥാപ്രസംഗ മേഖലയ്ക്ക് അദ്ദേഹം നല്കി വരുന്ന സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നതെന്ന് ജൂറി വിലയിരുത്തി. ഈ മാസം 25 വൈകുന്നേരം 3:30ന് കോട്ടയം പബ്ലിക് ലൈബ്രറി ഹാളില്‍ നടക്കുന്ന 'ജോര്‍ജ്ജ് ചാത്തമ്പടം' അനുസ്മരണ സമ്മേളനത്തില്‍ വസന്തകുമാര്‍ സാംബശിവന് പുരസ്കാരം വിതരണം ചെയ്യും.
'മലയാള കലാ അക്കാദമി' ഡയറക്ടറും സര്‍ക്കാര്‍ ചീഫ് വിപ്പുമായ ഡോ: എന്‍ ജയരാജ് എം.എല്‍.എ വസന്തകുമാര്‍ സാംബശിവന് അവാര്‍ഡ് സമ്മാനിക്കും. തുടര്‍ന്ന് വസന്തകുമാര്‍ സാംബശിവന് 'നിരപരാധി' എന്ന കഥാപ്രസംഗം അവതരിപ്പിക്കും. പഴയിടം മുരളി, ഡോ: നടുവട്ടം സത്യശീലന്, പ്രൊ: കെ.വി തോമസ്സ് കുട്ടി, വി.ജി മിനീഷ് കുമാര്‍, അഞ്ചല്‍ ഗോപന്, വിനോദ് ചമ്പക്കര എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് ഈ വര്‍ഷത്തെ അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.