മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍

ഭോപ്പാലിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. മുൻ വ്യോമസേന ഉദ്യോഗസ്ഥന്‍ ജി. കെ നായരും ഭാര്യ ഗോമതിയുമാണ് കൊല്ലപ്പെട്ടത്.

Updated: Mar 9, 2018, 03:33 PM IST
മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍

ഭോപ്പാല്‍: ഭോപ്പാലിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. മുൻ വ്യോമസേന ഉദ്യോഗസ്ഥന്‍ ജി. കെ നായരും ഭാര്യ ഗോമതിയുമാണ് കൊല്ലപ്പെട്ടത്.

മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടത്തിയതെന്നാണ് അനുമാനം. ഭോപ്പാല്‍ നര്‍ദവാലി പിപ്ലാനിയിലെ വീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടത്. രാവിലെ ജോലിയ്ക്കെത്തിയവരാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടത്.