ട്രക്കിങ്ങിന് പോയ യുവതി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

കാട്ടാനയുടെ ആക്രമണത്തിലാണ് യുവതി കൊല്ലപ്പെട്ടത്. കോയമ്പത്തൂരിലെ മാനഗറിലെ ബിസിനസുകാരനായ പ്രശാന്തിന്‍റെ ഭാര്യ ഭുവനേശ്വരിയാണ് കൊല്ലപ്പെട്ടത്.     

Last Updated : Jan 19, 2020, 04:55 PM IST
ട്രക്കിങ്ങിന് പോയ യുവതി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

മേട്ടുപാളയം: കോയമ്പത്തൂരിന് സമീപം പെരിയനായ്ക്കന്‍പാളയം വന്യജീവി സങ്കേതത്തില്‍ ട്രെക്കിങ്ങിന് പോയ മലയാളി കൊല്ലപ്പെട്ടു.

കാട്ടാനയുടെ ആക്രമണത്തിലാണ് യുവതി കൊല്ലപ്പെട്ടത്. കോയമ്പത്തൂരിലെ മാനഗറിലെ ബിസിനസുകാരനായ പ്രശാന്തിന്‍റെ ഭാര്യ ഭുവനേശ്വരിയാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം നടന്നത്.

ഭുവനേശ്വരിയും ഭര്‍ത്താവ് പ്രശാന്തും സുഹൃത്തുക്കളും ഉള്‍പ്പെടെ ഒന്‍പതുപേരാണ് പെരിനനായ്ക്കന്‍ പാളയം വന്യജീവി സങ്കേതത്തിലെ പാലമലയില്‍ നിന്ന് വനത്തിലേക്ക് ട്രക്കിങ്ങിന് പോയത്.

ദമ്പതിമാര്‍ കാറിലും സുഹൃത്തുക്കള്‍ മറ്റൊരു വാഹനത്തിലുമാണ് പലമാലയില്‍ എത്തിയത്. തുടര്‍ന്നു വനത്തിനുള്ളിലേയ്ക്ക് ട്രക്കിംഗ് നടത്തുകയായിരുന്നു. 

ട്രെക്കിങ്ങിനിടെ സംഘം കാട്ടാനയുടെ മുന്നിലെത്തിപ്പെടുകയായിരുന്നു. ആനയെ കണ്ട് മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടെങ്കിലും ഭുവനേശ്വരിയെ ആന ആക്രമിക്കുകയായിരുന്നു. ഭുവനേശ്വരിയെ കാട്ടാന ആക്രമിച്ച വിവരം ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്നാണ് വനം വകുപ്പിനെ അറിയിച്ചത്. 

വനംവകുപ്പ് അധികൃതര്‍ സംഭവസ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. അതേ സമയം മുന്‍കൂര്‍ അനുമതി വാങ്ങാതെയാണ് ഈ സംഘം വനത്തിലേക്ക് പ്രവേശിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.

Trending News