തിരുവനന്തപുരം: സസ്പെൻഷനിലുള്ള ഐഎഎസ് ഓഫീസർ കെ ഗോപാലകൃഷ്ണന് കുറ്റാരോപണ മെമ്മോ നൽകി. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ആണ് മെമ്മോ നൽകിയത്. മതാടിസ്ഥാനത്തിൽ വാട്ട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതിനാണ് നടപടി. ഐഎഎസ് ഓഫീസർമാർക്കിടയിൽ വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നും അനൈക്യത്തിന്റെ വിത്ത് പാകിയെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഈ കുറ്റങ്ങളാണ് മെമ്മോയിൽ ആരോപിച്ചിരിക്കുന്നത്. ഗോപാലകൃഷ്ണൻ സർവീസ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നും ചീഫ് സെക്രട്ടറി വിമർശിച്ചു. കുറ്റാരോപണ മെമ്മോക്ക് 30 ദിവസത്തിനുള്ളിൽ രേഖമൂലം മറുപടി നൽകണം. ഇല്ലെങ്കിൽ മറുപടിയില്ലെന്ന് കരുതി ഗോപാലകൃഷ്ണനെതിരെ അച്ചടക്ക നടപടിയെടുക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.