)
കൊച്ചി: അടിമാലി കൂമ്പന്‍പാറയിലുണ്ടായ മണ്ണിടിച്ചിലില്‍ ഗുരുതരമായി പരിക്കേറ്റ സന്ധ്യ ബിജുവിന്റെ ചികിത്സാ ചെലവുകൾ ഏറ്റെടുത്ത് മടൻ മമ്മൂട്ടി. മമ്മൂട്ടിയുടെ കെയര്‍ ആൻഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഇനി സന്ധ്യയുടെ തുടർ ചികിത്സ നടക്കും. ആലുവ രാജഗിരി ആശുപത്രിയിലാണ് സന്ധ്യ ചികിത്സയിലുള്ളത്. മണ്ണിടിച്ചിലിനെ തുടർന്ന് വീടിനടിയിൽ കുടുങ്ങി ഗുരുതരമായി പരിക്കേറ്റതിനെ സന്ധ്യയുടെ ഇടത് കാല് മുറിച്ചുമാറ്റിയിരുന്നു.
അപകടത്തില്‍ സന്ധ്യയുടെ ഭര്‍ത്താവ് ബിജു മരിച്ചിരുന്നു. ഇവരുടെ മകൻ നേരത്തെ ക്യാൻസർ ബാധിച്ച് മരിച്ചിരുന്നു. മകൾ മാത്രമാണ് ഇനി സന്ധ്യയ്ക്ക് ആശ്രയം. നഴ്സിങ് വിദ്യാർത്ഥിയാമ് മകൾ. സന്ധ്യയുടെ ബന്ധുക്കള്‍ സഹായം തേടി കെയര്‍ ആൻഡ് ഷെയര്‍ ഫൗണ്ടേഷനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് മമ്മൂട്ടി നേരിട്ട് രാജഗിരി ആശുപത്രി അധികൃതരുമായി സംസാരിച്ചു. ചികിത്സാച്ചെലവുകള്‍ ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിക്കുകയും ചെയ്തു.
ശനിയാഴ്ച രാത്രിയാണ് മണ്ണിടിച്ചിലുണ്ടായി ഇവർക്ക് അപകടം സംഭവിച്ചത്. 5 മണിക്കൂറിന് ശേഷമാണ് സന്ധ്യയെ പുറത്തെടുത്തത്. തുടർന്ന് ഞായാറാഴ്ച പുലര്‍ച്ചെയാണ് ഇവരെ രാജഗിരി ആശുപത്രിയിലെത്തിക്കുന്നത്. ഇരുകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ നിലയിലാണ് സന്ധ്യയെ ആശുപത്രിയില്‍ എത്തിച്ചത്. ഇടതുകാലിലേക്കുള്ള രക്തയോട്ടം പൂർണമായും നിലയ്ക്കുകയും അസ്ഥികള്‍ പലയിടങ്ങളിലായി ഒടിഞ്ഞ് മസിലുകളും കോശങ്ങളും ചതഞ്ഞരയുകയും ചെയ്തിട്ടുണ്ടായിരുന്നു.
തുടർന്ന് ശസ്ത്രക്രിയ നടത്തി ഇടത് കാലിലേക്കുള്ള രക്തയോട്ടം പൂര്‍വസ്ഥിതിയിലാക്കി. ഒടിഞ്ഞ അസ്ഥികള്‍ ഏകദേശം പൂർണരൂപത്തിലാക്കുകയും ചെയ്തിരുന്നു. എട്ട് മണിക്കൂർ നീണ്ട ശസ്ത്രിക്രിയയായിരുന്നു. എന്നാല്‍, ചതഞ്ഞരഞ്ഞ മസിലുകളും കോശങ്ങളും വിഷാംശങ്ങള്‍ പുറപ്പെടുവിക്കുന്നത് കൂടിവന്നു. ഇത് ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്ന നിലയിലേക്ക് എത്തിയതോടെയാണ് ഇടത് കാലിന്റെ മുട്ടിന് മുകളില്‍ വച്ച് നീക്കം ചെയ്തത്.
ഇനി ഇടതുകാലിന്റെ പ്രവര്‍ത്തനം സുഗമമാക്കാന്‍ പ്ലാസ്റ്റിക് സര്‍ജറി ഉള്‍പ്പെടെയുള്ള ചികിത്സകളാണ് സന്ധ്യക്ക് വേണ്ടത്. വലതുകാലിലെ ചതഞ്ഞരഞ്ഞ മസിലുകള്‍ക്കും തുടര്‍ ചികിത്സ വേണ്ടിവരും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.