Crime news: വാഹനത്തിന് സൈഡ് കൊടുത്തില്ല, ഇടുക്കിയിൽ പോലീസുകാർക്ക് നേരെ ആക്രമണം; ഒരാൾ അറസ്റ്റിൽ

Crime news Iduuki: ശാന്തൻപാറ ചേരിയാർ പുത്തടി ഭാഗത്ത് അതിർത്തി തർക്കവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാൻ പോയ ഉദ്യോഗസ്ഥരെയാണ് പ്രതി ആക്രമിച്ചത്.

Written by - Zee Malayalam News Desk | Last Updated : May 20, 2025, 06:15 PM IST
  • ശാന്തൻപാറയിൽ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ മർദിച്ച പ്രതിയെ അറസ്റ്റ് ചെയ്തു
  • റോഡിൽ പാർക്ക് ചെയ്‌തിരുന്ന വാഹനം മാറ്റാൻ ആവശ്യപെട്ട പോലീസ് ഉദ്യോഗസ്ഥരെയാണ് ആക്രമിച്ചത്
Crime news: വാഹനത്തിന് സൈഡ് കൊടുത്തില്ല, ഇടുക്കിയിൽ പോലീസുകാർക്ക് നേരെ ആക്രമണം; ഒരാൾ അറസ്റ്റിൽ

ഇടുക്കി: ശാന്തൻപാറയിൽ പോലീസ് ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. ശാന്തൻപാറ ചേരിയാർ പുത്തടി ഭാഗത്ത് അതിർത്തി തർക്കവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാൻ പോയ ഉദ്യോഗസ്ഥർക്ക് നേരെയാണ് ആക്രമണമുണ്ടായത്. റോഡിൽ സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട തർക്കത്തെതുടർന്നാണ് പ്രതി പോലീസുകാരെ ആക്രമിച്ചത്.

വീതി കുറഞ്ഞ ചേരിയാർ പുത്തടി റോഡിൽ എതിർ ദിശയിൽ നിന്ന് കാറിൽ വന്ന പള്ളിക്കുന്ന് സ്വാദേശിയായ തനികോടിയിൽ ജോൺസൺ പോലീസ് വാഹനത്തിന് കടന്നു പോകുവാൻ സൈഡ് കൊടുക്കാൻ തയാറാകാതെ വാഹനത്തിൽ നിന്നും ഇറങ്ങി ഉദ്യോഗസ്ഥരെ ചീത്ത പറയുകയും മർദ്ദിക്കുകയുമായിരുന്നെന്നാണ് കേസ്.

എസ്‌ഐമാരായ രാജ് നാരായണനും സാബുവിനും സിപിഒ ജിനോയ്‌ക്കുമാണ് പരിക്കേറ്റത്. മൊബൈൽ ഫോൺ ഉപയോഗിച്ചാണ് പ്രതി പോലീസ് ഉദ്യോഗസ്ഥരെ മർദ്ദിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ പോലീസ് ഉദ്യോഹസ്ഥർ ശാന്തൻപാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. പോലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്‌ത പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News