Kochi News: കൊച്ചിയിൽ പാടശേഖരത്തിൽ വെള്ളക്കെട്ടിൽ വീണ് യുവാവിന് ദാരുണാന്ത്യം

ഇന്ന് വൈകിട്ടാണ് ജയേഷിനെ പാടശേഖരത്തിലെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.  

Written by - Zee Malayalam News Desk | Last Updated : May 30, 2025, 07:40 PM IST
  • വൈകിട്ട് ജയേഷിനെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
  • ജയേഷ് വെള്ളക്കെട്ടിലേക്ക് കാൽവഴി വീണതാകാം എന്നാണ് നിഗമനം.
Kochi News: കൊച്ചിയിൽ പാടശേഖരത്തിൽ വെള്ളക്കെട്ടിൽ വീണ് യുവാവിന് ദാരുണാന്ത്യം

കൊച്ചി: കൊച്ചി കുറുപ്പുപടി പുന്നയത്ത് പാടശേഖരത്തിൽ വെള്ളക്കെട്ടിൽ വീണ യുവാവ് മരിച്ചു. ജയേഷ് (47) എന്ന യുവാവ് ആണ് മരിച്ചത്. വൈകിട്ട് ജയേഷിനെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ജയേഷ് വെള്ളക്കെട്ടിലേക്ക് കാൽവഴി വീണതാകാം എന്നാണ് നിഗമനം.

Add Zee News as a Preferred Source

അതേസമയം സംസ്ഥാനത്ത് എട്ട് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് അതീവ ജാ​ഗ്രത മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണുള്ളത്. വടക്കൻ ജില്ലകളിൽ കനത്ത ജാഗ്രത നിര്‍ദേശമാണ് നൽകിയിരിക്കുന്നത്. നാളെ എല്ലാ ജില്ലകളിലും യെല്ലൊ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 

Also Read: Leopard Wayanad: വയനാട് മേപ്പാടിയിൽ വീണ്ടും പുലിയുടെ ആക്രമണം; വളർത്തു നായയെ കൊന്നു

കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കാലവർഷക്കെടുതിയിൽ ഇന്ന് അഞ്ച് മരണമാണ് റിപ്പോർട്ട് ചെയ്തത്. മൂന്ന് പേരെ കാണാതായി. 14 ജില്ലകളിലും തീവ്രമഴ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News