)
വയനാട്: വയനാട്ടിൽ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു. ചീരാൽ കൊഴുവണ ഉന്നതിയിലെ വിഷ്ണു (24) ആണ് മരിച്ചത്. ഇന്നലെ രാവിലെ 5 മണിക്ക് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം. ചൊവ്വാഴ്ച വൈകിട്ടാണ് പനി മൂർച്ഛിച്ചതിനെ തുടർന്ന് വിഷ്ണുവിനെ മെഡിക്കൽ കോളേജിൽ എത്തിച്ചത്.
പനിയെ തുടർന്ന് ചീരാൽ കുടുംബാരോഗ്യകേന്ദ്രത്തിൽ വിഷ്ണു ചികിത്സയ്ക്കെത്തിയിരുന്നു. പരിശോധനയിൽ ആരോഗ്യനില മോശമായതിനാൽ സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് റഫർചെയ്തു. പിന്നീട് താലൂക്ക് ആശുപത്രിയിൽ നിന്നാണ് വിഷ്ണുവിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.