Young Man Swallowing MDMA: പോലീസിനെ കണ്ടതോടെ കയ്യിലുണ്ടായിരുന്ന ലഹരിപ്പൊതി വിഴുങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു ഇയാൾ.

കോഴിക്കോട്: പോലീസിനെ കണ്ട് ലഹരിപ്പൊതി വിഴുങ്ങിയ യുവാവ് മരിച്ചു. കോഴിക്കോട് മൈക്കാവ് ഇയ്യാടൻ ഷാനിദ് (28) ആണ് മരിച്ചത്. പോലീസിനെ കണ്ടതോടെ കയ്യിലുണ്ടായിരുന്ന ലഹരിപ്പൊതി വിഴുങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു ഇയാൾ. വെള്ളിയാഴ്ച രാവിലെയാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
എംഡിഎംഎ ആണ് വിഴുങ്ങിയത് എന്ന് പറഞ്ഞതോടെയാണ് ഇയാളെ പോലീസ് ആശുപത്രിയിലേക്ക് മാറ്റിയത്. 130 ഗ്രാം എംഡിഎംഎ കയ്യിൽ ഉണ്ടായിരുന്നതായും പോലീസിനെ കണ്ടപ്പോൾ അത് വിഴുങ്ങിയെന്നും ഇയാൾ മൊഴി നൽകി. ഇയാളുടെ വയറിനുള്ളിൽ ലഹരി പദാർഥങ്ങൾ കണ്ടെത്തി.
വെളുത്ത തരികൾക്കൊപ്പം രണ്ട് കവറുകളും എൻഡോസ്കോപ്പി പരിശോധനയിൽ വയറിനുള്ളിൽ കണ്ടെത്തി. അമിതമായി ശരീരത്തിൽ ലഹരി എത്തിയതാണോ വയറിനുള്ളിലെ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യമാണോ മരണകാരണമെന്ന് സ്ഥിരീകരിക്കാൻ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കേണ്ടതുണ്ടെന്ന് പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.