Pathanamthitta News: ഭാര്യയെയും മക്കളെയും കാണാനില്ല, ചോദ്യം ചെയ്യാൻ ഭർത്താവിനെ വിളിപ്പിച്ചു; പിന്നാലെ യുവാവ് മരിച്ച നിലയിൽ

അനീഷ് ജീവനൊടുക്കിയത് മാനസിക പീഡനം മൂലമാണെന്ന് ബന്ധുക്കൾ ആരോപിച്ചു.  

Written by - Karthika V | Last Updated : Aug 31, 2025, 11:08 PM IST
  • അനീഷിന്റെ ഭാര്യ റീനയേയും രണ്ട് പെണ്‍ മക്കളെയും രണ്ടാഴ്ച മുൻപാണ് കാണാതായത്.
  • ഇത് സംബന്ധിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
  • തുടർന്ന് അനീഷിനെ ചോദ്യം ചെയ്യാനായി പൊലീസ് വിളിപ്പിക്കുകയും ചെയ്തിരുന്നു.
Pathanamthitta News: ഭാര്യയെയും മക്കളെയും കാണാനില്ല, ചോദ്യം ചെയ്യാൻ ഭർത്താവിനെ വിളിപ്പിച്ചു; പിന്നാലെ യുവാവ് മരിച്ച നിലയിൽ

പത്തനംതിട്ട: നിരണത്ത് യുവാവ് തൂങ്ങി മരിച്ച നിലയില്‍. പത്തനംതിട്ട കവിയൂര്‍ സ്വദേശി അനീഷ് മാത്യൂവിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാഴ്ച മുൻപ് അനീഷിന്റെ ഭാര്യയെയും രണ്ടുമക്കളെയും കാണാതായിരുന്നു. ഇത് സംബന്ധിച്ച് നൽകിയ പരാതിയില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെയാണ് അനീഷ് മാത്യൂവിനെ വൈകിട്ട് നാലരയോടെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നാണ് ആരോപണം. 

Add Zee News as a Preferred Source

അനീഷിന്റെ ഭാര്യ റീനയേയും രണ്ട് പെണ്‍ മക്കളെയും രണ്ടാഴ്ച മുൻപാണ് കാണാതായത്. ഇത് സംബന്ധിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടർന്ന് അനീഷിനെ ചോദ്യം ചെയ്യാനായി പൊലീസ് വിളിപ്പിക്കുകയും ചെയ്തിരുന്നു. ഓട്ടോ ഡ്രൈവറാണ് അനീഷ്. ആലുംതുരുത്തി ചന്തയ്ക്ക് സമീപത്തെ വാടക വീട്ടിലാണ് അനീഷും കുടുംബവും താമസിച്ചിരുന്നത്. ഈ വീട്ടിലാണ് അനീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. റീനയുടെ സഹോദരന്‍ റിജോയാണ് റീനയെയും മക്കളെയും കാണാനില്ലെന്ന് പുളിക്കീഴ് പൊലീസില്‍ അറിയിച്ചത്.

Also Read: Drugs Seized: മയക്കുമരുന്ന് ​ഗുളികകളുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

മാനസിക പീഡനം കാരണമാണ് അനീഷ് ജീവനൊടുക്കിയതെന്ന് സഹോദരന്റെ ഭാര്യ നീതു ആരോപിച്ചു. റീനയെയും മക്കളെയും കാണാതായതില്‍ പൊലീസ് അനീഷിനെ നിരന്തരം ചോദ്യം ചെയ്തിരുന്നു. രാവിലെ പൊലീസ് സ്റ്റേഷനില്‍ പോയാൽ പിന്നെ രാത്രിയിലാണ് തിരിച്ചയച്ചിരുന്നതെന്നും നീതു പറഞ്ഞു. നാലോ അഞ്ചോ പൊലീസുകാരാണ് ചുറ്റും നിന്ന് ചോദ്യം ചെയ്തിരുന്നത്. പുളിക്കീഴ് പൊലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യലിന് ഹാജരായിരുന്നതെന്നും നീതു പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Karthika V

Karthika V is a Journalist with more than 7 years of experience in Digital Media. She started her career as Content Editor in ETV Bharat. Karthika is currently working as Sub Editor in Zee Malayalam News website. 

 

...Read More

Trending News