)
എറണാകുളം: ശരീരത്തിൽ പറ്റിപ്പിടിച്ച പൊടി കളയുന്നതിനിടെ യുവാവിന്റെ സ്വകാര്യഭാഗത്ത് കംപ്രസർ ഉപയോഗിച്ച് കാറ്റടിച്ചു. ഇതേ തുടർന്ന് കുടൽ മുറിഞ്ഞ യുവാവ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കളിയായ ചെയ്ത കാര്യമാണ് ജീവൻ തന്നെ അപകടത്തിലാക്കിയിരിക്കുന്നത്. കുറുപ്പംപടിയിലെ പ്ലൈവുഡ് ഫാക്ടറി തൊഴിലാളികളാണ് സുഹൃത്തിന്റെ സ്വകാര്യഭാഗത്ത് കംപ്രസർ ഉപയോഗിച്ച് കാറ്റടിച്ചത്. ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം.
കോട്ടച്ചിറയിലുള്ള സ്വകാര്യ വ്യക്തിയുടെ പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരാണ് യുവാവിന്റെ സ്വകാര്യഭാഗത്ത് കംപ്രസർ ഉപയോഗിച്ച് കാറ്റടിച്ച് പരിക്കേൽപ്പിച്ചത്. പ്രശാന്ത് ബഹ്റ (40), ബയാഗ് സിങ് ( 19) എന്നിവർ ചേർന്നാണ് സുഹൃത്തിനെ പരിക്കേൽപ്പിച്ചത്. മൂന്നു പേരും ജോലി കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം കംപ്രസ്സർ ഉപയോഗിച്ച് പരസ്പരം ശരീരത്തിൽ പറ്റിപ്പിടിച്ച പൊടി കളയുന്നതിനിടെ യുവാവിന്റെ പിൻഭാഗത്ത് കൂടി കംപ്രസ്സർ ഉപയോഗിച്ച് കാറ്റടിക്കുകയായിരുന്നു. തമാശയ്ക്കാണ് ഇവർ ഇത് ചെയ്തതെന്നാണ് വിവരം.
എന്നാൽ അസ്വസ്ഥത അനുഭവപ്പെട്ടതോടെ യുവാവിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കുടൽ മുറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ യുവാവ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.