)
ഇടുക്കി: തൊടുപുഴയിൽ മകനെ കൊന്ന് പിതാവ് ജീവനൊടുക്കി. തൊടുപുഴ കാഞ്ഞിരമറ്റത്താണ് സംഭവം. ഉന്മേഷ് (32), ദേവ് (3) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് ഇരുവരെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഉന്മേഷിന്റെ കുടുംബം കഴിഞ്ഞ ഒരു വർഷമായി കാഞ്ഞിരമറ്റത്ത് വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. ഭാര്യ അടുത്തുള്ള കടയിൽ ജോലിക്ക് പോകാറുണ്ടായിരുന്നു. ജോലി കഴിഞ്ഞ് തിരികെ എത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്. ലോട്ടറി വില്പനക്കാരനായ ഉന്മേഷ് അധിക സമയവും മാനസിക വെല്ലുവിളി നേരിടുന്ന മകനെ നോക്കി വീട്ടിൽ തന്നെ ഇരിക്കുന്ന ആളായിരുന്നു.
കുട്ടിക്ക് കൂടുതൽ ചികിത്സ നൽകണമെന്ന് അംഗൻവാടിയിൽ നിന്ന് പറഞ്ഞതായുൾപ്പെടെയുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇരുവരുടെയും മൃതദേഹങ്ങൾ കിടപ്പുമുറിയിലെയും ഹാളിലെയും ഫാനിൽ തൂങ്ങിയ നിലയിലായിരുന്നുവെന്ന് തൊടുപുഴ സിഐ മഹേഷ്കുമാർ വിശദീകരിച്ചു. ശാസ്ത്രീയ പരിശോധനകൾ പുരോഗമിക്കുന്നുണ്ട്. കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമേ പൂർണമായ വിവരങ്ങൾ കണ്ടെത്താൻ സാധിക്കുകയുള്ളൂവെന്നും സിഐ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.