പത്തുവയസുകാരിയെ തീയറ്ററില്‍ പീഡിപ്പിച്ചയാള്‍ പിടിയില്‍

ഏ​പ്രി​ൽ 26ന് ​പൊലീ​സി​ൽ പരാതി നൽകിയെങ്കിലും കേ​സെ​ടു​ത്തി​രുന്നില്ല. അതിനിടെ തീയറ്ററിലെ ദൃശ്യങ്ങള്‍ പുറത്തായി. 

Last Updated : May 12, 2018, 06:30 PM IST
പത്തുവയസുകാരിയെ തീയറ്ററില്‍ പീഡിപ്പിച്ചയാള്‍ പിടിയില്‍

മ​ല​പ്പു​റം: എ​ട​പ്പാ​ളി​ലെ തി​യ​റ്റ​റി​ൽ​വ​ച്ച് പ​ത്തു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച പ്ര​തിയെ ക​സ്റ്റ​ഡി​യി​ലെടുത്തു. പാലക്കാട് തൃത്താല സ്വദേശി മൊയ്തീന്‍ കുട്ടിയാണ് പിടിയിലായത്. 

ഏ​പ്രി​ൽ 18നാ​ണ് കേസിനാസ്പദമായ സംഭവം. ആഢംബര കാറില്‍ തീയറ്ററിലെത്തിയ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. തീയറ്ററിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ അധികൃതര്‍ പൊലീസ് കൈമാറി. ഈ ദൃശ്യങ്ങള്‍ ചൈല്‍ഡ് ലൈനിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. 

ഏ​പ്രി​ൽ 26ന് ​പൊലീ​സി​ൽ പരാതി നൽകിയെങ്കിലും കേ​സെ​ടു​ത്തി​രുന്നില്ല. അതിനിടെ തീയറ്ററിലെ ദൃശ്യങ്ങള്‍ പുറത്തായി. ഇതോടെ പ്രതിയെ പിടികൂടാന്‍ പൊലീസ് നിര്‍ബന്ധിതമാകുകയായിരുന്നു. തീയറ്ററില്‍ മൊയ്തീന്‍ കുട്ടിക്കൊപ്പം ഒരു സ്ത്രീ കൂടി ഉണ്ടായിരുന്നു. ഇവര്‍ പെണ്‍കുട്ടിയുടെ അമ്മയായിരുന്നു എന്നാണ് പ്രാഥമിക വിവരം. 

More Stories

Trending News