)
കൊച്ചി: ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ തേടി ഫോൺ കോൾ വന്ന സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. കൊച്ചി നാവികസേന ആസ്ഥാനത്ത് ലഭിച്ച ഫോൺ കോളിലാണ് അന്വേഷണം. സംഭവത്തിൽ കോഴിക്കോട് സ്വദേശിയെയാണ് കസ്റ്റിഡിയിൽ എടുത്തിരിക്കുന്നത്. കോഴിക്കോട് സ്വദേശിയായ മുജീബ് റഹ്മാനെയാണ് കസ്റ്റഡിയിലെടുത്തത്. മുജീബിനെ ചോദ്യം ചെയ്യുകയാണ്. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. വിശദമായ ചോദ്യം ചെയ്യലിനുശേഷമായിരിക്കും തുടര്‍ നടപടിയെന്ന് പൊലീസ് അറിയിച്ചു.
സംഭവമിങ്ങനെ: കഴിഞ്ഞ ദിവസം കൊച്ചി നേവൽ ബേസിലേക്ക് ഒരു ഫോൺ കോൾ വന്നു. ഇന്ത്യയുടെ വിമാന വാഹിനി കപ്പലായ കൊച്ചിൻ ഷിപ്യാർഡിൽ നിർമ്മിച്ച ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷനാണ് ഫോൺ കോളിലൂടെ ആവശ്യപ്പെട്ടത്. രാഘവൻ എന്ന പേരിലാണ് പരിചയപ്പെടുത്തിയത്. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നെന്ന് പറഞ്ഞാണ് കോളെത്തിയത്. തുടർന്ന് വിളിച്ചയാളുടെ കൂടുതൽ വിവരങ്ങൾ നാവിക ഉദ്യോഗസ്ഥർ ചോദിച്ചപ്പോൾ ഒരു ഫോൺ നമ്പർ പറഞ്ഞെങ്കിലും പെട്ടെന്നു തന്നെ ഫോൺ വച്ചു.
തുടർന്ന് നേവൽ ബേസ് അധികൃതര്‍ നൽകിയ പരാതിയിൽ കൊച്ചി ഹാർബർ പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഓപ്പറേഷൻ സിന്ദൂർ നടക്കുന്ന സാഹചര്യത്തിലാണ് കോൾ വന്നത്. അതിനാൽ തന്നെ സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി 2 നമ്പറുകൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. തുടർന്നാണ് കോഴിക്കോട് സ്വദേശിയായ യുവാവിനെ കസ്റ്റഡിയിലെടുത്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.