)
കോഴിക്കോട്: പാലത്തിൽനിന്ന് കയർകെട്ടി ചാടിയയാൾ കഴുത്തറ്റ് മരിച്ചു. കോഴിക്കോടാണ് സംഭവം. തുഷാരഗിരി ആർച്ച് മോഡൽ പാലത്തിലാണ് കയർ കെട്ടി യവാവ് പുഴയിലേക്ക് ചാടിയത്. പാലത്തിന്റെ കൈവരിയിൽ കയറ് ബന്ധിച്ചു കഴുത്തിൽ കെട്ടി പുഴയിലേക്കു ചാടിയപ്പോൾ കഴുത്തറ്റ് ശരീരഭാഗം പുഴയിൽ വീഴുകയായിരുന്നു. തല മാത്രം കയറിൽ തൂങ്ങിക്കിടക്കുകയാണ്. ഇന്നു രാവിലെ വിനോദ സഞ്ചാരികളാണ് കയറിന്റെ അറ്റത്ത് തല മാത്രം തുങ്ങി കിടക്കുന്ന നിലയിൽ കണ്ടത്. കോടഞ്ചേരി പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.