)
തൃശൂര്‍: സഹോദരിമാരെ പീഡിപ്പിച്ച യുവാവിന് 82 വർഷം കഠിന തടവ്. കുന്നംകുളം പോക്സോ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. കഠിനതടവിനൊപ്പം മൂന്നര ലക്ഷം രൂപ പിഴയും പ്രതി അടയ്ക്കണം. പിഴ തുക അതിജീവിതകള്‍ക്ക് നല്‍കണമെന്നും കോടി വിധിച്ചു. വടക്കേക്കാട് സ്വദേശിയായ കുട്ടികളുടെ ബന്ധുവായ 39കാരനെയാണ് കുന്നംകുളം പോക്സോ കോടതി ജഡ്ജ് എസ് ലിഷ ശിക്ഷിച്ചത്.
2024 ജൂലൈ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വിവരമറിഞ്ഞ സ്കൂള്‍ ടീച്ചറുടെ നിര്‍ദേശ പ്രകാരം പെണ്‍കുട്ടികളുടെ മാതാവ് വടക്കേക്കാട് പൊലീസ് സ്റ്റേഷനില്‍ പരാതി നൽകുകയായിരുന്നു. തുടര്‍ന്ന് വടക്കേക്കാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതിയെ ഇപ്പോൾ കോടതി ശിക്ഷിച്ചത്.
വടക്കേക്കാട് പൊലീസ് ഇന്‍സ്പെക്ടറായിരുന്ന കെ സതീഷ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സബ് ഇന്‍സ്പെക്ടര്‍ കെ പി ആനന്ദാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ എസ് ബിനോയ്, അഡ്വക്കേറ്റ്മാരായ കെ എന്‍ അശ്വതി, ടി വി ചിത്ര എന്നിവരും പ്രോസിക്യൂഷന് സഹായത്തിനായി ജി എസ് സി പി ഒ മിനിമോളും ഹാജരായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.