close

News WrapGet Handpicked Stories from our editors directly to your mailbox

വെള്ളം കലങ്ങുമ്പോള്‍‍.... ജോസഫ് വിഭാഗത്തെ സ്വാഗതം ചെയ്ത് മാണി സി കാപ്പന്‍!!

കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാം!! പാലാ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നടത്തുന്ന നീക്കവും അതുതന്നെ...

Updated: Sep 11, 2019, 07:11 PM IST
വെള്ളം കലങ്ങുമ്പോള്‍‍.... ജോസഫ് വിഭാഗത്തെ സ്വാഗതം ചെയ്ത് മാണി സി കാപ്പന്‍!!

കോട്ടയം: കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാം!! പാലാ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നടത്തുന്ന നീക്കവും അതുതന്നെ...

കേരളാ കോണ്‍ഗ്രസില്‍ ജോസ് കെ. മാണി വിഭാഗവും ജോസഫ്‌ വിഭാഗവും തമ്മില്‍ ഏറ്റുമുട്ടുന്നതിനിടെ ആ അവസരം വിനിയോഗിക്കാനുള്ള ഒരുക്കത്തിലാണ് എല്‍ഡിഎഫ്.

നീക്കത്തിന്‍റെ ഭാഗമായി ജോസഫ് വിഭാഗത്തെ എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്തിരിക്കുകയാണ് എന്‍സിപി നേതാക്കള്‍. 

പി. ജെ. ജോസഫ് യുഡിഎഫ് വിട്ട് പുറത്ത് വരണമെന്നും എല്‍ഡിഎഫിലേയ്ക്ക് സ്വഗതമെന്നും മാണി സി. കാപ്പന്‍ പറഞ്ഞു. ജോസഫ് പുറത്ത് വന്നാല്‍ സ്വാഗതം ചെയ്യുമെന്ന് തോമസ് ചാണ്ടിയും പറഞ്ഞു.

അപമാനം സഹിച്ച് പി. ജെ ജോസഫ് യുഡിഎഫില്‍ നില്‍ക്കരുതെന്ന് മാണി സി. കാപ്പന്‍ പറഞ്ഞു. മാണി സി കാപ്പന്‍റെ നിലപാടുകളെ തോമസ് ചാണ്ടിയും പിന്തുണച്ചു.

ജോസ് കെ. മാണിയും പി.ജെ ജോസഫും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് എന്‍.സി.പി ജോസഫ് വിഭാഗത്തെ എല്‍.ഡി.എഫിലേയ്ക്ക് ക്ഷണിച്ചിരിക്കുന്നത്.

ജോസഫ് ഇപ്പോള്‍ കോണ്‍ഗ്രസിന്‍റെ തടവറയിലാണെന്നും ആത്മാഭിമാനമുണ്ടെങ്കില്‍ പി. ജെ ജോസഫ് യു.ഡി.എഫ് വിടണമെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. പാലാ ഉപതിരഞ്ഞെടുപ്പില്‍ ജോസ് കെ. മാണിയുമായി സഹകരിക്കില്ലെന്ന പി.ജെ ജോസഫിന്‍റെ പ്രഖ്യാപനം യു.ഡി.എഫിന്‍റെ തകര്‍ച്ചയ്ക്ക് തുടക്കം കുറിച്ചുവെന്ന് കോടിയേരി വ്യക്തമാക്കിയിരുന്നു.