കൊല്ലം: എഴുകോൺ കൈതക്കോട് പൊട്ടക്കിണറ്റിൽ പുരുഷൻരെ മൃതദേഹം കണ്ടെത്തി. ഒഴിഞ്ഞ പറമ്പിലെ കിണറ്റിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം ആരുടേതാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ സമീപത്ത് നിന്ന് ഒരാളെ നേരത്തെ കാണാതായിരുന്നു. ആ വ്യക്തിക്കായുള്ള തിരച്ചിൽ നടക്കുന്നതിനിടെയാണ് കിണറ്റിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.
ഇടവട്ടം സ്വദേശി മണി (58 ) എന്നയാളെ കഴിഞ്ഞ മാസം 24 മുതല്‍ കാണാനില്ല എന്ന പരാതിയുണ്ടായിരുന്നു. സിപിഎം പൊരിയിക്കൽ ടൗൺ ബ്രാഞ്ച് കമ്മിറ്റി അംഗമായ മണിക്കായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. നിലവിൽ മരണത്തിൽ ദുരൂഹതയൊന്നുമില്ലെന്ന് പൊലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.