close

News WrapGet Handpicked Stories from our editors directly to your mailbox

പ്ലാസ്റ്റിക് ഫാക്ടറി തീ പിടുത്തം, അട്ടിമറിയോ?

മണ്‍വിള ഫാമിലി പ്ലാസ്റ്റിക്‌സിലെ തീപിടിത്തം അട്ടിമറിയെന്ന് സൂചന. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു ജീവനക്കാര്‍ പൊലീസ് കസ്റ്റഡിയില്‍.  

Updated: Nov 10, 2018, 11:14 AM IST
പ്ലാസ്റ്റിക് ഫാക്ടറി തീ പിടുത്തം, അട്ടിമറിയോ?

തിരുവനന്തപുരം: മണ്‍വിള ഫാമിലി പ്ലാസ്റ്റിക്‌സിലെ തീപിടിത്തം അട്ടിമറിയെന്ന് സൂചന. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു ജീവനക്കാര്‍ പൊലീസ് കസ്റ്റഡിയില്‍.  

ചിറയിന്‍കീഴ്, കഴക്കൂട്ടം സ്വദേശികളായ രണ്ട് ജീവനക്കാരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവരുടെ ശമ്പളം വെട്ടിക്കുറച്ചതാണ് പ്രകോപനത്തിന് കാരണമായെന്നാണ് നിഗമനം. അതുകൂടാതെ,  പ്രതികളിലൊരാള്‍ ലൈറ്റര്‍ വാങ്ങിയതായി പൊലീസിന് വിവരം ലഭിച്ചു. ലൈറ്റര്‍ ഉപയോഗിച്ച് പാക്കിംഗിനുള്ള പ്ലാസ്റ്റിക്കിന് തീ കൊളുത്തിയെന്നാണ് പൊലീസിന്‍റെ നിഗമനം.  

സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ അനുസരിച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പിടിയിലായവരില്‍ ഒരാള്‍ സംഭവത്തിലെ പങ്കാളിത്തം സമ്മതിച്ചതായും റിപ്പോര്‍ട്ടുണ്ട്. കൂടാതെ, കമ്പനിയുടെ ഭാഗത്തുനിന്നും തൊഴിലാളി വിരുദ്ധ നീക്കമുണ്ടായെന്ന് കസ്റ്റഡിയിലെടുത്തവര്‍ പോലീസിനോട് പറഞ്ഞു.

എന്നാല്‍ ഇലക്ട്രിക് വിഭാഗത്തിന്‍റെ സ്ഥിരീകരണത്തിന് ശേഷമേ ഇവരെ അറസ്റ്റ് ചെയ്യൂ എന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടമെന്നായിരുന്നു പ്രാഥമിക വിലയിരുത്തല്‍. അതിനാലാണ് ഇലക്‌ട്രിക് വിഭാഗത്തിന്‍റെ റിപ്പോര്‍ട്ട് അനിവാര്യമായിരിക്കുന്നത്. 

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് കമ്പനിയിലെ നാല് ഇതരസംസ്ഥാന തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിരുന്നു. സംഭവം നടക്കുന്നതിന് ഏതാനും മിനിറ്റുകൾക്കു മുമ്പാണ് ഇവർ തീപിടിത്തം നടന്ന കെട്ടിടത്തിലേക്കു പ്രവേശിച്ചത്. ഇതാണ് ഇവരെ ചോദ്യം ചെയ്യാന്‍ കാരണം. എന്നാല്‍ ഇവര്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്ന് തെളിഞ്ഞതിനാൽ വിട്ടയയ്ക്കുകയായിരുന്നു.

ഇതിനിടെയാണ് മറ്റു രണ്ട് മലയാളി ജീവനക്കാരെ കേന്ദ്രീകരിച്ച് അന്വേഷണമുണ്ടായത്. തീപിടിത്തത്തിന് മുൻപ് ഇവർ മൂന്നാം നിലയിലേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. 

ഇത്രവലിയ തീപിടുത്തം ജീവനക്കാരും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഫാക്ടറിയിലെ മുകള്‍ നിലയിലെ സ്റ്റോര്‍ മുറിയിലായിരുന്നു തീ പിടുത്തം. എന്നാല്‍ തീപിടിത്തത്തില്‍ ഫാക്ടറി പൂർണമായും കത്തിനശിച്ചിരുന്നു.

കഴിഞ്ഞ ഒക്ടോബര്‍ 31ന് വൈകുന്നേരമാണ് സംഭവം നടന്നത്.