മാ​വോ​യി​സ്റ്റ് ബ​ന്ധം: യു​എ​പി​എ പി​ന്‍​വ​ലി​ക്കി​ല്ല, കസ്റ്റഡി ആവശ്യപ്പെടാന്‍ പോലീസ്

മാ​വോ​യി​സ്റ്റ് ബ​ന്ധം ആ​രോ​പി​ച്ച്‌ കഴിഞ്ഞ ദിവസം അ​റ​സ്റ്റി​ലാ​യ സി​പി​എം പ്ര​വ​ര്‍​ത്ത​ക​രായ അലൻ ഷുഹൈബിനും താഹ ഫസലിനുമെതിരെ ചുമത്തിയ യുഎപിഎ പിന്‍വലിക്കില്ല. 

Sheeba George | Updated: Nov 6, 2019, 11:25 AM IST
മാ​വോ​യി​സ്റ്റ് ബ​ന്ധം: യു​എ​പി​എ പി​ന്‍​വ​ലി​ക്കി​ല്ല, കസ്റ്റഡി ആവശ്യപ്പെടാന്‍ പോലീസ്

കോ​ഴി​ക്കോ​ട്: മാ​വോ​യി​സ്റ്റ് ബ​ന്ധം ആ​രോ​പി​ച്ച്‌ കഴിഞ്ഞ ദിവസം അ​റ​സ്റ്റി​ലാ​യ സി​പി​എം പ്ര​വ​ര്‍​ത്ത​ക​രായ അലൻ ഷുഹൈബിനും താഹ ഫസലിനുമെതിരെ ചുമത്തിയ യുഎപിഎ പിന്‍വലിക്കില്ല. 

യു​എ​പി​എ പി​ന്‍​വ​ലി​ക്കാ​ന്‍ സ​ര്‍​ക്കാ​രി​ല്‍​നി​ന്ന് നി​ര്‍​ദേ​ശം കി​ട്ടി​യി​ല്ല എന്നും പ്രോ​സി​ക്യു​ഷ​ന്‍ ഇ​ക്കാ​ര്യം കോ​ട​തി​യെ അ​റി​യി​ക്കുമെന്നുമാണ് റിപ്പോര്‍ട്ട്. കൂടാതെ, പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ വേ​ണ​മെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍ ആ​വ​ശ്യപ്പെടും.

അതേസമയം, യുഎപിഎ ചുമത്തപ്പെട്ട് അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷയിൽ ഇന്ന് കോടതി വിധി പറയും. യു​എ​പി​എ പ്ര​ത്യേ​ക കോ​ട​തി കൂ​ടി​യാ​യ പ്രി​ന്‍​സി​പ്പ​ല്‍ ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് ഇ​ന്ന് പ്ര​തി​ക​ളു​ടെ ജാ​മ്യ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത്. 

ക​ണ്ണൂ​ര്‍ പാ​ല​യാ​ട്ടെ സ​ര്‍​വ​ക​ലാ​ശാ​ലാ ക്യാമ്പസ് നി​യ​മ​വി​ദ്യാ​ര്‍​ഥി അ​ല​ന്‍ ഷു​ഹൈ​ബ് (20), ക​ണ്ണൂ​ര്‍ സ്കൂ​ള്‍ ഓ​ഫ് ജേ​ര്‍​ണ​ലി​സം വി​ദ്യാ​ര്‍​ഥി താ​ഹ ഫൈ​സ​ല്‍ (24) എ​ന്നി​വ​രാ​ണ് മാ​വോ​യി​സ്റ്റ് ബ​ന്ധം ആ​രോ​പി​ച്ച്‌ ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റി​ലാ​യ​ത്.

അതേസമയം, യു​എ​പി​എ ചുമത്താവുന്ന തെളിവുകള്‍ പ്രതികള്‍ക്കെതിരെ ഇല്ലെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതിഭാഗം അഭിഭാഷകന്‍റെ വാദം. അതേ സമയം യുഎപിഎ വകുപ്പുകള്‍ ചുമത്തിയത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. പ്രതികളുടെ കമ്മ്യൂണിസ്റ്റ് ഭീകരസംഘടനാ ബന്ധം തെളിയിക്കുന്ന തെളിവുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ജാമ്യ ഹര്‍ജിയില്‍ ഇന്നലെ തന്നെ വാദങ്ങള്‍ പൂര്‍ത്തിയായ സാഹചര്യത്തിലാണ് വിധി പറയാനായി മാറ്റിവെച്ചത്.

പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതിന് ശക്തമായ തെളിവുണ്ടെന്ന് പോലീസ് പറയുന്നുണ്ട്. പ്രതികള്‍ സിപിഎം പ്രവര്‍ത്തകരാണ് എന്ന കാരണത്താല്‍ കേസിന്‍റെ ഗതിമാറ്റാനാണ്‌ കമ്മ്യൂണിസ്റ്റ് സംഘടനകള്‍ ശ്രമിക്കുന്നതെന്ന ആരോപണം ശക്തമാണ്. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് പോലീസ് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും സിപിഐ നേതാക്കള്‍ പോലീസിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നത് തുടരുകയാണ്.

അതേസമയം, കെഉ പരിഗണിക്കുന്ന കോടതി, യുഎപിഎ നിലനില്‍ക്കുമെന്ന് നീരീക്ഷിക്കുകയാണെങ്കില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കാന്‍ സാധ്യതയില്ല. താഹയെയും അലനെയും പിടികൂടുന്ന സമയത്ത് മൂന്നാമതൊരാള്‍ ഓടി രക്ഷപ്പെട്ടുവെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് കോടതിയെ അറയിച്ചിരുന്നു.