മരട് വാന്‍ അപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സർക്കാര്‍ ധനസഹായം നല്‍കും

കൊച്ചി മരടില്‍ ഉണ്ടായ വാന്‍ അപകടത്തില്‍ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. 

Updated: Jun 13, 2018, 05:04 PM IST
മരട് വാന്‍ അപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സർക്കാര്‍ ധനസഹായം നല്‍കും

തിരുവനന്തപുരം: കൊച്ചി മരടില്‍ ഉണ്ടായ വാന്‍ അപകടത്തില്‍ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. 

കിഡ്സ്‌ വേള്‍ഡ് ഡേകെയര്‍ സെന്ററിന്‍റെ സ്‌കൂള്‍ വാന്‍ ക്ഷേത്രക്കുളത്തിലേക്ക് മറിഞ്ഞ് രണ്ടു കുട്ടികളും ആയയുമാണ് മരിച്ചത്. 

സ്‌കൂള്‍ വാന്‍ അപകടത്തില്‍ മരിച്ച ആയത്ത്പറമ്പില്‍ വീട്ടില്‍ സനലിന്‍റെ മകള്‍ വിദ്യാലക്ഷ്മി, മരട് ശ്രീജിത്തിന്‍റെ മകന്‍ ആദിത്യന്‍ എസ് നായര്‍ എന്നീ കുട്ടികളുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കാന്‍ തീരുമാനിച്ചു. ഇതേ അപകടത്തില്‍ മരിച്ച കൊച്ചാടിത്തറ ലത ഉണ്ണിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ അനുവദിക്കും. തുക ലത ഉണ്ണിയുടെ കുട്ടികളുടെ പേരില്‍ നിക്ഷേപിക്കുകയാണ് ചെയ്യുക.