Marco Violence Movie: മാർക്കോയ്ക്ക് വിലക്ക്; ടിവി ചാനലുകളിൽ പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിച്ചു

Marco Movie Banned: 18 വയസിൽ താഴെയുള്ളവരെ എ സർട്ടിഫിക്കറ്റുള്ള സിനിമ കാണാൻ അനുവദിക്കുന്നത് നിയമവിരുദ്ധമാണ്.

Written by - Zee Malayalam News Desk | Last Updated : Mar 5, 2025, 01:27 PM IST
  • വയലൻസ് കൂടുതലുള്ള സിനിമ കുട്ടികൾ കാണാതിരിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം
  • മാതാപിതാക്കൾക്കാണ് ഇതിന്റെ പൂർണ ഉത്തരവാദിത്തം
Marco Violence Movie: മാർക്കോയ്ക്ക് വിലക്ക്; ടിവി ചാനലുകളിൽ പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിച്ചു

തിരുവനന്തപുരം: ഉണ്ണി മുകുന്ദൻ നായകനായ ചിത്രം മാർക്കോ ടിവി ചാനലുകളിൽ പ്രദർശിപ്പിക്കുന്നതിന് അനുമതി നിഷേധിച്ചു. എ സർട്ടിഫിക്കറ്റോടെ പ്രദർശനത്തിന് അനുമതി നൽകിയ ചിത്രമായതിനാലാണ് തീരുമാനമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്സി) പ്രാദേശിക ഓഫീസർ ടി നദീം തുഫൈൽ പറഞ്ഞു.

Add Zee News as a Preferred Source

ചിത്രത്തിന് തിയേറ്ററിൽ പ്രദർശനം നടത്താൻ സർട്ടിഫിക്കറ്റ് നൽകരുതെന്നായിരുന്നു കേരളത്തിലെ കമ്മിറ്റിയുടെ തീരുമാനമെന്നും നദീം തുഫൈൽ പറ‍ഞ്ഞു. സിനിമയിലെ രം​ഗങ്ങൾ പൂർണമായും മുറിച്ച് മാറ്റി സെൻസറിങ് ചെയ്യുന്ന രീതി ഇപ്പോഴില്ല. ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തിൽ വിവിധ കാറ്റ​ഗറിയായി തിരിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതാണ് നിലവിൽ ചെയ്യുന്നത്.

ALSO READ: 'മാർക്കോ'യുടെ നിർമാതാവ് ഷെരീഫ് മുഹമ്മദും പെപ്പേയും ഒന്നിക്കുന്ന 'കാട്ടാളൻ'; ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ

വയലൻസ് കൂടുതലുള്ള സിനിമ കുട്ടികൾ കാണാതിരിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. മാതാപിതാക്കൾക്കാണ് ഇതിന്റെ പൂർണ ഉത്തരവാദിത്തം. സിനിമയുടെ സർട്ടിഫിക്കറ്റിനെക്കുറിച്ച് മാതാപിതാക്കൾ അറിഞ്ഞിരിക്കണം. 18 വയസിൽ താഴെയുള്ളവരെ എ സർട്ടിഫിക്കറ്റുള്ള സിനിമ കാണാൻ അനുവദിക്കുന്നത് നിയമവിരുദ്ധമാണ്. പരാതി ലഭിച്ചാൽ തിയേറ്ററിൽ നിന്ന് പിഴ ഈടാക്കുമെന്നും നദീം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News