പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ കഞ്ചാവ് തോട്ടം കണ്ടെത്തി നശിപ്പിച്ചു. 60 സെന്റ് സ്ഥലത്താണ് കഞ്ചാവ് തോട്ടം ഉണ്ടായിരുന്നത്. മൂന്ന് മാസം പ്രായമായ 10,000 കഞ്ചാവ് ചെടികളാണ് ഇവിടെ ഉണ്ടായിരുന്നത്. പുതൂരിലെ വനമേഖയ്ക്ക് ഉള്ളിലായാണ് തോട്ടം ഉണ്ടായിരുന്നത്.
പോലീസും തീവ്രവാദ വിരുദ്ധ സേനയും നടത്തിയ പരിശോധനയിലാണ് തോട്ടം കണ്ടെത്തിയത്. കേരള പോലീസ് കണ്ടെത്തിയ ഏറ്റവും വലിയ കഞ്ചാവ് തോട്ടമാണിതെന്ന് പോലീസ് പറയുന്നു. കാടിനുള്ളിലൂടെ മണിക്കൂറുകൾ നടന്ന് വേണം ഈ ഭാഗത്തേക്ക് എത്താനെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
ALSO READ: പാലക്കാട് രണ്ടുപേര്‍ വെടിയേറ്റ് മരിച്ചു; പെട്ടെന്നുള്ള പ്രകോപനമല്ലെന്ന് പോലീസ് നിഗമനം
പോലീസും തീവ്രവാദ വിരുദ്ധ സേനയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് തോട്ടം കണ്ടെത്തിയത്. കണ്ടെത്തിയ കഞ്ചാവ് ചെടികൾ നശിപ്പിച്ചു. ലഹരി ഉപയോഗവും വിപണനവും വ്യാപകമായതോടെ ശക്തമായ പരിശോധനയാണ് സംസ്ഥാനത്ത് നടക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









