Marijuana Seized: കഞ്ചാവുമായി യൂത്ത് കോൺ​ഗ്രസ് പ്രവർത്തകൻ പിടിയിൽ; മുൻപും കഞ്ചാവ് കേസിലെ പ്രതി

Youth Congress Worker: ഇയാൾക്കെതിരെ ഒരു വർഷം മുൻപും എക്സൈസ് കഞ്ചാവ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

Written by - Zee Malayalam News Desk | Last Updated : Mar 7, 2025, 09:20 PM IST
  • വെള്ളിയാഴ്ച രാവിലെ നടത്തിയ പരിശോധയിലാണ് കഞ്ചാവ് പിടികൂടിയത്
  • ഒരു വർഷം മുൻപും ഇയാൾ താമസിച്ചിരുന്ന വീട്ടിൽ നിന്ന് കഞ്ചാവ് പിടികൂടിയിരുന്നു
Marijuana Seized: കഞ്ചാവുമായി യൂത്ത് കോൺ​ഗ്രസ് പ്രവർത്തകൻ പിടിയിൽ; മുൻപും കഞ്ചാവ് കേസിലെ പ്രതി

പത്തനംതിട്ട: യൂത്ത് കോൺ​ഗ്രസ് പ്രവർത്തകൻ കഞ്ചാവുമായി പിടിയിൽ. പത്തനംതിട്ട കുമ്പഴയിലെ എസ് നസീബ് ആണ് കഞ്ചാവുമായി പിടിയിലായത്. ഇയാളിൽ നിന്ന് 300 ​ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഇയാൾക്കെതിരെ ഒരു വർഷം മുൻപും എക്സൈസ് കഞ്ചാവ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

Add Zee News as a Preferred Source

ലഹരി ഉപയോ​ഗവും വിൽപ്പനയും വ്യാപകമായ സാഹചര്യത്തിൽ എക്സൈസ് വകുപ്പ് ക്ലീൻ സ്ലിറ്റ് എന്ന പേരിൽ സംസ്ഥാന വ്യാപകമായി പ്രത്യേക പരിശോധന നടത്തുന്നുണ്ട്. ഇതിന്റെ ഭാ​ഗമായി മുൻപ് ലഹരിക്കേസിൽ പിടിയിലായവരെ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. ഇവരുടെ വീടുകളിൽ ഉൾപ്പെടെ പരിശോധന നടത്തുന്നുണ്ട്.

ALSO READ: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; കെ ഉവൈസ് ഖാനെതിരെ കെപിസിസിക്ക് പരാതി, പ്രതി അഫാന്റെ വക്കാലത്തൊഴിഞ്ഞ് വക്കീൽ

ഇതിന്റെ ഭാ​ഗമായാണ് നസീബിന്റെ വീട്ടിൽ എക്സൈസ് സംഘം പരിശോധന നടത്തിയത്. വെള്ളിയാഴ്ച രാവിലെ ഇയാളുടെ സാന്നിധ്യത്തിൽ നടന്ന പരിശോധനയിൽ 300 ​ഗ്രാം കഞ്ചാവ് പിടികൂടുകയായിരുന്നു. ഒരു വർഷം മുൻപ് ഇയാൾ താമസിച്ചിരുന്ന വീട്ടിൽ നിന്നും കഞ്ചാവ് പിടികൂടിയിരുന്നു.

അന്ന് കഞ്ചാവ് കേസിൽപ്പെട്ടതിനെ തുടർന്ന് ഇയാൾ ഒളിവിൽ പോയിരുന്നു. ആഴ്ചകൾക്ക് ശേഷമാണ് ഇയാളെ പിടികൂടാനായത്. ഈ കേസിൽ ജാമ്യം നേടി പുറത്തിറങ്ങിയതിന് പിന്നാലെയാണ് വീണ്ടും പിടിയിലായത്. എന്നാൽ, നസീബിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതായും ഇപ്പോൾ ഇയാൾക്ക് സംഘടനയുമായി ഒരു ബന്ധവും ഇല്ലെന്നും ജില്ലാ നേതൃത്വം അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News