)
തിരുവനന്തപുരം: കേരള സർവകലാശാല മെൻസ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടി. എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.
നാല് പാക്കറ്റ് കഞ്ചാവാണ് കേരള സർവകലാശാല മെൻസ് ഹോസ്റ്റലിൽ നിന്ന് പിടികൂടിയത്. തിരുവനന്തപുരം പാളയം എൽഎംഎസ് ചർച്ചിന് സമീപത്തുള്ള സർവകലാശാലയുടെ കീഴിലുള്ള മെൻസ് ഹോസ്റ്റലിലാണ് എക്സൈസ് സംഘം മിന്നൽ പരിശോധന നടത്തിയത്.
കോളേജ് അടച്ചിട്ടും ഹോസ്റ്റലിൽ വിദ്യാർഥികൾ തുടരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിലെ വിവിധ കോളേജുകളിലും ഹോസ്റ്റലുകളിലും എക്സൈസ് സംഘം പരിശോധന ആരംഭിച്ചത്.
ഇതിന്റെ ഭാഗമായാണ് ചൊവ്വാഴ്ച പാളയത്തുള്ള മെൻസ് ഹോസ്റ്റലിലും പരിശോധന നടത്തിയത്. ഹോസ്റ്റൽ മുറികളിൽ ഉൾപ്പെടെ എക്സൈസ് സംഘം പരിശോധന നടത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.