)
പാലക്കാട്: അട്ടപ്പാടി പുതൂർ പഞ്ചായത്തിലെ ഇടവാണി മലയടിവാരത്ത് പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ വൻ കഞ്ചാവുകൃഷി കണ്ടെത്തി നശിപ്പിച്ചു. അഞ്ചുമാസം വളർച്ചയെത്തിയ എണ്ണൂറോളം തടങ്ങളിലായി നട്ടുവളർത്തിയ 1400-ഓളം കഞ്ചാവുചെടികളാണ് സുരക്ഷാസേന പൂർണ്ണമായും പിഴുതുമാറ്റി തീയിട്ട് നശിപ്പിച്ചത്.
ലഹരിമരുന്ന് വിരുദ്ധ നടപടിയായ 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി പാലക്കാട് ജില്ലാ പോലീസ് മേധാവി അബ്ദുൽ റാഷിക്ക് ലഭിച്ച രഹസ്യസന്ദേശത്തെ തുടർന്നായിരുന്നു പരിശോധന. അഗളി സബ് ഡിവിഷനിലെ ഡാൻസാഫ് (DANSAF), ആന്റി നക്സൽ ഫോഴ്സ് (ANF), സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് (SOG) എന്നീ സേനകൾ സംയുക്തമായിട്ടാണ് വനാതിർത്തിയോട് ചേർന്നുള്ള മലയടിവാരത്ത് തിരച്ചിൽ നടത്തിയത്.
പുതൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സുനിൽ, ഡാൻസാഫ് ഉദ്യോഗസ്ഥരായ എം. സുഭാഷ്, സുബിൻ എന്നിവരുടെ നേതൃത്വത്തിലാണ് ഈ ലഹരിവേട്ട നടന്നത്. സംസ്ഥാനത്ത് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനകളിൽ വലിയ തോതിലാണ് കഞ്ചാവ്, എംഡിഎംഎ തുടങ്ങിയ ലഹരിവസ്തുക്കൾ പിടിച്ചെടുത്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.