തിരുവനന്തപുരം: സ്കൂൾ പരിസരത്ത് കഞ്ചാവ് വിൽപ്പന നടത്തിയ യുവാവ് പിടിയിൽ. പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട പ്രതിയെ പോലീസ് പിന്തുടർന്ന് പിടികൂടി. മംഗലപുരം മുല്ലശ്ശേരി സ്വദേശി അനു നായർ (27) ആണ് പോലീസിൻ്റെ പിടിയിലായത്. സ്കൂൾ വിടുന്ന സമയം കഞ്ചാവ് വിൽപ്പനയ്ക്കെത്തിയ ഇയാൾ പോലീസിനെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു.
മംഗലപുരം എസ്എച്ച്ഒയും സംഘവും പിന്നാലെ ഓടിയാണ് പ്രതിയെ പിടികൂടിയത്. ഇയാളിൽ നിന്ന് വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവ് കണ്ടെടുത്തു. കൂടുതൽ കഞ്ചാവ് ഇയാൾ ഒളിപ്പിച്ചു വച്ചിട്ടുണ്ടാകുമെന്നും പ്രതിയെ കൂടുതൽ ചോദ്യം ചെയ്താലേ ഇക്കാര്യം ഉറപ്പിക്കാനാകൂവെന്നും പോലീസ് പറഞ്ഞു.
176 കിലോ കഞ്ചാവ് പിടികൂടി; ഒരാൾ കസ്റ്റഡിയിൽ, പിടികൂടിയത് കാറിൽ കടത്താൻ ശ്രമിച്ച കഞ്ചാവ്
കാറിൽ കടത്താൻ ശ്രമിച്ച 176 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. പൂവാർ സ്വദേശി ബ്രൂസിലിയാണ് പിടിയിലായത്. കാറിൽ കടത്താൻ ശ്രമിച്ച 176 കിലോ കഞ്ചാവും പിടിച്ചെടുത്തു. ആന്ധ്രയിൽനിന്ന് തമിഴ്നാട് വഴി കേരളത്തിലേക്ക് കഞ്ചാവെത്തിക്കുന്ന അന്തർ സംസ്ഥാന സംഘത്തിലെ അംഗമാണ് ഇയാൾ.
എക്സൈസ് എൻഫോഴ്സ്മെന്റ് ഇൻസ്പെക്ടർ കൃഷ്ണകുമാറിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് കന്യാകുമാരി-തിരുനെൽവേലി അതിർത്തിയിലെ നാങ്കുനേരിലെ ടോൾഗേറ്റിൽ ഇവർക്കായി പരിശോധന നടത്തിയിരുന്നു. പരിശോധന നടത്തവേ പോലീസ് കാർ തടഞ്ഞപ്പോൾ നിർത്താതെപോകുകയായിരുന്നു.
പോലീസ് പിന്തുടർന്നതോടെ ഏർവാടിയിൽ കാർ നിർത്തി കാറിലുണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, ബ്രൂസിലി പിടിയിലായി. ബ്രൂസിലി നൽകിയ വിവരത്തെത്തുടർന്ന് കഞ്ചാവുമായി വന്ന കാർ പോലീസ് പിന്തുടർന്ന് പിടികൂടി. സംഭവത്തിൽ മറ്റ് പ്രതികൾക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്. പിടികൂടിയ പ്രതിയെയും കഞ്ചാവും നാഗർകോവിൽ പോലീസിന് കൈമാറി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









