കണ്ണൂര്‍: നീണ്ട നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ മാത്രമായിരുന്നു ഇതുവരെ വിവാഹം രജസ്റ്റർ ചെയ്യാൻ സാധിച്ചിരുന്നത്. ഇനി അതിനായി പഞ്ചായത്ത് ഓഫീസ് കയറുകയോ കാത്തിരിക്കുകയോ ചെയ്യേണ്ട കാര്യമല്ല. വെറും പത്ത് മിനിറ്റിൽ കാര്യം നടത്താം. ലോകത്തിന്റെ ഏത് കോണില്‍ ഇരുന്നും നിങ്ങൾക്കിനി വിവാഹം രജിസ്റ്റര്‍ ചെയ്യാൻ സാധിക്കും. വധുവും വരനും ഒന്നിച്ച് വേണമെന്നുമില്ല. ഒരേസമയം ഇവർ രണ്ട് വ്യത്യസ്ത പ്രദേശങ്ങളിലാണെങ്കിലും വിവാഹം രജിസ്റ്റർ ചെയ്യാൻ തടസമുണ്ടാകില്ല.
കെ-സ്മാർട്ട് ആപ്ലിക്കേഷനാണ് ഇതിന് സഹായകമാകുന്നത്. ഈ ആപ്ലിക്കേഷനിൽ വളരെ ലളിതമായ നടപടിക്രമങ്ങളിലൂടെ പത്തുമിനിറ്റിനകം രജിസ്ട്രേഷൻ നടത്താനാകും. ഇത്തരത്തിൽ സംസ്ഥാനത്ത് വീഡിയോ കെവൈസി സൗകര്യം ഉപയോഗപ്പെടുത്തി കൊണ്ട് പഞ്ചായത്തുകളില്‍ ആദ്യമായി വിവാഹം രജിസ്റ്റര്‍ ചെയ്ത ദമ്പതിമാരായി മാറിയിരിക്കുകയാണ് പിണറായി സ്വദേശിയായ വൈഷ്ണവും കല്യാശ്ശേരി സ്വദേശിയായ അശ്വതിയും.
ഏപ്രില്‍ 6ന് ആയിരുന്നു ഇവരുടെ വിവാഹം. തിരുവനന്തപുരം ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് വ്യാഴാഴ്ചയാണ് ചടങ്ങ് നടന്നത്. ചടങ്ങില്‍ മന്ത്രി എം.ബി. രാജേഷും പങ്കെടുത്തു. ഓണ്‍ലൈനായി നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കിയ വിവാഹ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നവദമ്പതിമാര്‍ക്ക് മന്ത്രി കൈമാറി.
വൈഷ്ണവിന്റെയും അശ്വതിയുടെയും സുഹൃത്തുക്കളായ കെ. വരുണും പി. ശ്വേതയും വഴിയാണ് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ കമ്പനി പുതുതായി രൂപകല്പന ചെയ്ത വിവാഹ രജിസ്ട്രേഷന്‍ സോഫ്റ്റ് വെയറിനെക്കുറിച്ച് ഇരുവരും അറിയുന്നത്. തുടര്‍ന്നാണ് പുതിയ പദ്ധതിയിലൂടെ വിവാഹം രജിസ്റ്റര്‍ ചെയ്യാൻ ഇവർ തീരുമാനിക്കുന്നത്. പഞ്ചായത്ത് തലത്തില്‍ ഈ രീതിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ ദമ്പതിമാര്‍ക്ക് രജസ്റ്റർ ചെയ്യാൻ സർക്കാരും പച്ചക്കൊടികാണിച്ചതോടെ ഇവരുടെ വിവാഹം സംസ്ഥാനത്തെ ഗ്രാമപ്പഞ്ചായത്തിന്റെ ചരിത്രത്തില്‍ ആദ്യമായി. നഗരസഭയിലും കോര്‍പ്പറേഷനിലും ഇത് നേരത്തേ നടപ്പാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









