കൊച്ചി: മാസപ്പടി കേസുമായി ബന്ധപ്പെട്ട് എസ്എഫ്ഐഒ സമർപ്പിച്ച കുറ്റപത്രത്തിൽ സമൻസ് അയക്കുന്നത് തടഞ്ഞ് ഹൈക്കോടതി. രണ്ട് മാസത്തേക്കാണ് സമൻസ് അയയ്ക്കുന്നത് തടഞ്ഞിരിക്കുന്നത്. സിഎംആർഎല്ലിൻ്റെ ഹർജി ഹോക്കോടതി ഫയലിൽ സ്വീകരിച്ചു. കേസ് പുതിയ ഡിവിഷൻ ബെഞ്ചിലേക്ക് അയക്കാനും ഹൈക്കോടതി തീരുമാനിച്ചു. വിശദമായ വാദം കേൾക്കുന്നതിനായി കേന്ദ്രസർക്കാരും സിഎംആർഎല്ലും സമയം തേടിയതിനെ തുടർന്നാണ് തുടർ നടപടികൾ രണ്ട് മാസത്തേക്ക് നിർത്തിവെക്കാൻ കോടതി ഉത്തരവിട്ടത്.
ഹൈക്കോടതി ഉത്തരവ് വീണയടക്കമുള്ളവർക്ക് ആശ്വാസകരമാണ്. ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചിൽ മാസപ്പടിക്കേസുമായി ബന്ധപ്പെട്ടുള്ള രണ്ട് ഹർജികളാണ് വന്നത്. എസ് എഫ് ഐ ഒയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കാനുള്ള എറണാകുളം അഡീഷണൽ സെഷൻസ് കോടതിയുടെ തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സിഎംആർഎല്ലിന്‍റെ ഹർജി. തങ്ങൾക്കെതിരായ കുറ്റപത്രമല്ല എസ്എഫ്ഐഒ സമർപ്പിച്ചതെന്നായിരുന്നു സിഎംആർഎല്ലിന്‍റെ പ്രധാന വാദം. തങ്ങളുടെ വാദങ്ങൾ കൂടി കേട്ടതിന് ശേഷം മാത്രമേ എസ് എഫ് ഐ ഒ റിപ്പോർട്ടിൽ തുടർ നടപടി പാടുള്ളൂവെന്നും സി എം ആർ എൽ ഹർജിയിൽ പറയുന്നു.
Also Read: Trade War: പ്രതികാര യുദ്ധം; ചൈനീസ് ഉത്പന്നങ്ങള്‍ക്കുമേല്‍ 245% വരെ തീരുവ ചുമത്തി യുഎസ്
എസ് എഫ് ഐ ഒ റിപ്പോർട്ടിനെ കുറ്റപത്രമായിത്തന്നെ കാണാമെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ നിലപാട്. പ്രതികൾക്കെതിരെ കുറ്റം ചുമത്തുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ട് പോകുന്ന കോടതി നടപടി നിയമപരമായി ശരിയാണെന്നും കേന്ദ്രം അറയിച്ചു. ഇക്കാര്യത്തിൽ വിശദമായി വാദം കേൾക്കണമെന്ന സിഎംആർഎല്ലിന്റെ ആവശ്യം പരിഗണിച്ചാണ് തുടർ നടപടികൾ രണ്ടുമാസത്തേക്ക് സിംഗിൾ ബെഞ്ച് തടഞ്ഞത്. തൽസ്ഥിതി തുടരാനാണ് കോടതി നിർദേശം. വേനലവധിക്കുശേഷം ഹർജി വീണ്ടും പരിഗണിക്കും.
കേസിൽ വിചാരണ കോടതി തിങ്കളാഴ്ച സമൻസ് അയക്കാനിരിക്കെയാണ് സിഎംആർഎൽ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഉത്തരവ് വന്നതോടെ വിചാരണ കോടതിക്ക് ഇനി സമൻസ് അയക്കാൻ കഴിയില്ല. കൂടാതെ കുറ്റപത്രത്തിന്റെ പകർപ്പ് ആവശ്യപ്പെട്ട് എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിൽ സിഎംആർഎൽ ഹർജി സമർപ്പിച്ചിട്ടുണ്ട്. ഇത് ലഭിച്ചാൽ കുറ്റപത്രം ചോദ്യം ചെയ്ത് മേൽക്കോടതികളെ സമീപിക്കാനും സിഎംആർഎല്ലിന് കഴിയും
അതേസമയം മാസപ്പടിക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ടുള്ള പൊതുതാൽപര്യ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഫയലിൽ സ്വീകരിച്ചു. എതിർകക്ഷികളായ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ ടി, എക്സാലോജിക് കമ്പനി, സി എം ആർ എൽ, കേന്ദ്ര സർക്കാരിലെ വിവിധ വകുപ്പുകൾ എന്നിവയ്ക്ക് നോട്ടീസ് അയക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നതായി ആദായനികുതി സെറ്റിൽമെന്‍റ് ബോർഡിന്‍റെ കണ്ടെത്തലിൽ വ്യക്തമാണെന്നും ഇക്കാര്യത്തിൽ കേന്ദ്ര ഏജൻസിയുടെ വിശദമായ പരിശോധന വേണമെന്നുമാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന ആവശ്യം. മെയ് 27ന് ഹർജി വീണ്ടും പരിഗണിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









